Your Image Description Your Image Description
Your Image Alt Text

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങളും വലിയ രീതിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളെയോ പ്രായമായവരെയോ രോഗങ്ങള്‍ ബാധിക്കുമ്പോഴാണ് കൂടുതലും ആശങ്കയുള്ളത്.

ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്. എന്തായാലും കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാം എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി, ഫ്ളൂ വാക്സിൻ എന്നിവയാണ് നിര്‍ബന്ധമായും എടുക്കേണ്ടത്.

രണ്ട്…

കുട്ടികളെ വ്യക്തിശുചിത്വം ശീലിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാൻ അവരെ ശീലിപ്പിക്കണം. അതുപോലെ പുറത്തുപോയാല്‍ കൈകള്‍ വൃത്തിയാക്കാതെ മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കാനും അവരെ ഓര്‍മ്മപ്പെടുത്തണം.

മൂന്ന്…

എന്തെങ്കിലും വിധത്തിലുള്ള ശ്വാസകോശാണുബാധയോ ജലദോഷമോ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവരുമായി ഒരു കാരണവശാലും കുട്ടികളെ അടുത്തിടപഴകാൻ വിടരുത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ അവരിലേക്ക് എളുപ്പത്തില്‍ രോഗമെത്താം.

നാല്…

വീട്ടിനകത്ത് ആവശ്യത്തിന് ശുദ്ധവായു ലഭ്യതയുണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ വീടിനകം വൃത്തിയായി കൊണ്ടുനടക്കുകയും വേണം. അല്ലാത്തപക്ഷം കുട്ടികളില്‍ അലര്‍ജി പിടിപെടാം. ഇത് പിന്നീട് ന്യുമോണിയ സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു.

അഞ്ച്…

ആരോഗ്യകരമായ ജീവിതരീതികള്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഇത് ന്യുമോണിയ മാത്രമല്ല, പല സീസണല്‍ രോഗങ്ങളെയും മറ്റും അകറ്റുന്നതിന് ഏറെ സഹായിക്കും. ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ ഒരു മാതൃകയും ആകണം.

Leave a Reply

Your email address will not be published. Required fields are marked *