Your Image Description Your Image Description
Your Image Alt Text

സംസ്ഥാന സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം. വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ ആവശ്യപ്പെട്ട് ഗവർണർ ആറ് സർവകലാശാലകൾക്ക് കത്തയച്ചു. ഡിസംബർ ആദ്യവാരം കുസാറ്റ്, മലയാളം സർവകലാശാലകൾക്ക് കത്തയച്ചിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഗവർണറുടെ നടപടി.

നിലവിൽ ഒമ്പത് സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല. കണ്ണൂർ, കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, മലയാളം, കെ.ടി.യു, അഗ്രികൾച്ചർ എന്നീ എട്ട് സർവകലാശാലകളിലാണ് നിയമനം നടത്തേണ്ടത്. നിയമ സർവ്വകലാശാലയ്ക്കും നിലവിൽ വിസി ഇല്ലെങ്കിലും അത് ഗവർണറുടെയല്ല, ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് വരുന്നത്.

ചട്ടപ്രകാരം ചാൻസലർ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കണം. ഇതിൽ ഗവർണറുടെയും യുജിസിയുടെയും നോമിനിയെ ചാൻസലർക്ക് തിരഞ്ഞെടുക്കാം. മൂന്നാമത്തെ പ്രതിനിധിയെ പ്രസ്തുത സർവകലാശാല നാമനിർദ്ദേശം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *