Your Image Description Your Image Description
Your Image Alt Text

നയൻതാര നായികയായെത്തിയ ചിത്രമാണ് അന്നപൂരണി. ഒരു ഷെഫിന്റെ കഥാപാത്രമായാണ് നയൻതാര അന്നപൂരണിയില്‍ വേഷമിട്ടിരുന്നത്. മികച്ച് പ്രകടനമായിരുന്നു നയൻതാര കാഴ്ചവെച്ചത്. സംവിധായകൻ നിലേഷ് കൃഷ്‍ണയുടെ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി റിലീസ് ചെയ്യുക. ഡിസംബര്‍ 29ന് സ്‍ട്രീമിംഗ് തുടങ്ങും. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യ ഡി പിയാണ്. തിരക്കഥയും നിലേഷ് കൃഷ്‍ണയാണ് ഒരുക്കിയിരിക്കുന്നത്. ജതിൻ സേതിയാണ് നിര്‍മാണം. ജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *