Your Image Description Your Image Description
Your Image Alt Text

ഹിമന്ത ബിശ്വ ശർമ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് രാഹുൽഗാന്ധി . ‘എത്ര ശ്രമിച്ചാലും ഭാരത്‌ജോഡോ ന്യായ് യാത്ര തടയാനാകില്ല. നിർഭയമായി യാത്ര തുടരും. യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. എന്നാൽ യാത്ര തടയും തോറും അതിന്‍റെ ശക്തിയേറും. ഇൻഡ്യ മുന്നണിക്ക് 60 ശതമാനത്തിലധികം വോട്ടുകളുണ്ട്. ബി.ജെ.പിയുടെ പരിപാടികൾക്ക് അസമിൽ നിയന്ത്രണമില്ല. അസമിൽ യാത്രക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു’. അനുമതി നിഷേധിക്കുന്ന അസംസർക്കാരന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ആർഎസ്എസും മോദിയും ഒരു ഭാഗത്തു ഇൻഡ്യ മുന്നണി മറ്റൊരു ഭാഗത്തുമാണ്. ഇൻഡ്യ മുന്നണിയാണ് ആർഎസ്എസിനെതിരെയും മോദിക്കെതിരെയും പോരാടുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം അസം സർക്കാറിന്റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. അസം സർക്കാറിന്‍റെ കടുത്ത വിലക്ക് മറികടന്നാണ് യാത്ര മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *