Your Image Description Your Image Description
Your Image Alt Text

പൊന്നാനി മണ്ഡലം എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലം ആണ്. . .എല്ലാവരും ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടെയാണ് പൊന്നാനി. . . .ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻനിർത്തി പൊന്നാനി മണ്ഡലത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത് അത് മുസ്ലിംലീഗിന്റെ കോട്ടയാണ് എന്നതു കൊണ്ടു മാത്രമല്ല, പൊന്നാനിയില്‍ ജനം മാറിചിന്തിച്ചാല്‍ അത് ലീഗ് രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്നുള്ളത് ലീഗിനും കൂടെ അറിയുന്നത് കൊണ്ടാണ്. മുസ്ലീം സമുദായത്തിനിടയിലെ ലീഗിന്റെ സ്വാധീനവും അതോടെ ചോദ്യം ചെയ്യപ്പെടും എന്ന അവർക്ക് അറിയാം . ഇക്കാരും വ്യക്തമായി മനസ്സിലാക്കിയതു കൊണ്ടാണ് ലീഗിപ്പോള്‍ പൊന്നാനിയില്‍ കേന്ദ്രീകരിക്കുന്നത്. മൂന്നാമതൊരു സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നതാകട്ടെ സീറ്റ് നിലയില്‍ ബാലന്‍സ് ചെയ്യാനുമാണ്.. .

നിലവില്‍ മലപ്പുറം, പൊന്നാനി ലോകസഭമണ്ഡലങ്ങളാണ് യു.ഡി.എഫ് നേതൃത്വം ലീഗിനായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് ഉണ്ടായെങ്കിലും മലപ്പുറത്തിന്റെ കാര്യത്തില്‍ ലീഗിന് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. എന്നാല്‍, പൊന്നാനിയുടെ കാര്യം അങ്ങനെയല്ല. ഈ മണ്ഡലത്തില്‍ വലിയ വെല്ലുവിളിയാണ് ലീഗ് നിലവില്‍ നേരിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം.

ഇടതുപക്ഷത്തിന് എളുപ്പം മറികടക്കാന്‍ കഴിയുന്ന ഭൂരിപക്ഷമാണിത്. അത് തിരിച്ചറിഞ്ഞ് പൊന്നാനിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചാണ് ലീഗും പോഷക സംഘടനകളും ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സിനും മോശമല്ലാത്ത ഒരു വോട്ട് വിഹിതം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഉണ്ട്. ഇത് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനോടും അവരുടെ പോഷക സംഘടനകളോടും സജീവമാകാന്‍ ലീഗ് നേതൃത്വവും ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും ഡി.സി.സി പ്രസിഡന്റും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ലീഗ് തന്നെ ഇടപെട്ടതും കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഭിന്നിക്കുമെന്ന ഭയത്താലാണ്.

 

എന്നാല്‍, തിരഞ്ഞെടുപ്പ് അടുക്കും തോറും മുസ്ലീംലീഗ് കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പൊന്നാനിയില്‍ ദൃശ്യമാകുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഗവര്‍ണ്ണറെ കോണ്‍ഗ്രസ് അനുഭാവ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതാണ് ലീഗിനെയും കോണ്‍ഗ്രസ്സ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുന്നത്. എസ്.എഫ്.ഐ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധിച്ച എല്ലാ ഘട്ടത്തിലും ഗവര്‍ണ്ണറെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്നിരുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്. മലപ്പുറത്തെ അനുസ്മരണ ചടങ്ങിലേക്ക് ഗവര്‍ണ്ണറെ ക്ഷണിച്ചതിനെ എതിര്‍ക്കേണ്ടതില്ലന്ന നിലപാടാണ് സുധാകരന് ഉള്ളതെന്നാണ്. . . എന്തായാലും വരും ദിവസങ്ങളിൽ കലാണ്ടു തന്നെ അറിയണം പൊന്നാനി മണ്ഡലത്തിലെ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *