Your Image Description Your Image Description
Your Image Alt Text
  1. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് അബിഷേക് ബച്ചൻ, ജോൺ എബ്രഹാം എന്നിവർ ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ധൂം.’ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് പുറത്തിറങ്ങിയ ധൂം- 2, 3 ഭാഗങ്ങളും ബോക്സ് ഓഫീസിൽ തകർത്താടി. ഇതോടെ ചിത്രത്തിന്റെ നാലാം ഭാഗം പുറത്തിറങ്ങാനുള്ള കാത്തിരുപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാനിരിക്കെ, ഷാരൂഖ് ഖാന്റെ നായക വേഷത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ധൂം 4 ൽ ഷാരൂഖ് ഖാനും, രാം ചരണുംഅണിനിരക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് . എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ ലഭിക്കുന്നതിന് വളരെക്കാലം കാത്തിരിക്കേണ്ടിവരും എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ സൂചിപ്പിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *