Your Image Description Your Image Description
Your Image Alt Text

അനില്‍ ആന്റണിയുടെ തലക്ക് വല്ല പ്രശ്‌നവും ഉണ്ടോ ? ഇങ്ങനെ വിവരക്കേട് ഇരുന്ന് വിളിച്ച് പറഞ്ഞോളാം എന്ന് വല്ല പള്ളിയിലും പോയി നേര്‍ച്ച വല്ലതും ഇട്ടിട്ടുണ്ടോ ? വേറൊന്നുമല്ലാ, ബി.ജെ.പിക്ക് അതിശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളമെന്നാണ് അനിലേട്ടന്‍ പറയുന്നത്, അത് പുതിയ അറിവാ കേട്ടോ, ഇത്ര സംഘടനാ സംവിധാനം ഉണ്ടായിട്ടാണോ കേരളത്തില്‍ ഒരു അക്കൗണ്ട് പോലും തുറക്കാന്‍ പറ്റാത്തത്, ഒരോ പൊട്ടത്തരം ഇരുന്ന് ഇങ്ങനെ വിളിച്ച് പറയുമ്പോ ഒന്ന് ഓര്‍ക്കണം ഇവിടെ ഉള്ളവരൊക്കെ അരി ആഹാരമാണ് കഴിക്കുന്നതെന്ന്.

ഇവിടെയും പാര്‍ട്ടിക്ക് വളരാനും അധികാരത്തിലെത്താനും വളക്കൂറുണ്ടെന്നും 2024-ല്‍ സംസ്ഥാനത്ത് പാര്‍ട്ടി മികച്ച നേട്ടമുണ്ടാക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. ഇതൊക്കെ വെറും വ്യാമോഹം മാത്രമാണെന്ന് ഈ മനുഷ്യനു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് .
യുവമോര്‍ച്ച സംസ്ഥാന നേതൃയോഗം ബിജെപി ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഈ പൊട്ടത്തരം വിളമ്പിയത്.

ജനുവരി 24-ന് ദേശീയ സമ്മതിദായകദിനത്തില്‍ രാജ്യത്ത് അയ്യായിരത്തോളം നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ വോട്ടര്‍മാരുടെ സമ്മേളനങ്ങള്‍ നടക്കും. അന്ന് 50 ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ പ്രധാനമന്ത്രി ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്, ഈ പടപ്പുറപ്പാടിന് വല്ല ഫലവും ഉണ്ടായാ മതിയാരുന്ന്.

നവകേരള സദസ്സിലൂടെ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ മുഖം വികലമാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ. എഫ്.ഐ. നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് കേരളത്തിലെ യുവാക്കളെ സംരക്ഷിക്കാന്‍ യുവമോര്‍ച്ച സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *