വയനാട് ജില്ലയിൽ അക്ഷയ സംരംഭകരാകാന്‍ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Wayanad
1 min read
23

വയനാട് ജില്ലയിൽ അക്ഷയ സംരംഭകരാകാന്‍ അപേക്ഷിക്കാം

February 10, 2024
0

അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത വയനാട് ജില്ലയിലെ മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍ 2 അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ ഫെബ്രുവരി 17 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 18 നും 50 നും മദ്ധ്യേ. അപേക്ഷയോടൊപ്പം ഡയറക്ടര്‍, അക്ഷയ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡി.ഡി നല്‍കണം. ഓണ്‍ലൈനായി നല്‍കിയ

Continue Reading
ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
21

ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു

February 9, 2024
0

വയനാട് : കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. കമ്പളക്കാട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക്ക് അപ്ഡേഷന്‍ നടത്തുവാന്‍ അക്ഷയകേന്ദ്രങ്ങളുടെ സഹായത്തോടെ യൂണിഫോം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. പ്രധാനധ്യാപിക കെ.ജി ഷൈലജ, ഇ.എ ഫാസിറ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
പിന്നാക്ക വായ്പ പദ്ധതി: വിതരണോദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
20

പിന്നാക്ക വായ്പ പദ്ധതി: വിതരണോദ്ഘാടനം നടത്തി

February 9, 2024
0

സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങള്‍ക്ക് അനുവദിച്ച പിന്നാക്ക വായ്പ പദ്ധതി ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 23 കുടുംബശ്രീ സംഘങ്ങള്‍ക്ക് 2.12 കോടി രൂപയാണ് വിതരണം ചെയ്തത്. സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് കോര്‍പ്പറേഷന്‍ വായ്്പ പദ്ധതി ആരംഭിച്ചത്. 235 ഗുണഭോക്താക്കള്‍ക്കാണ് വായ്പ അനുവദിച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷയായി. കെ.എസ്.ബി.സി.ഡി.സി

Continue Reading
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
22

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

February 9, 2024
0

വയനാട് : സംസ്ഥാന യുവജന കമ്മീഷന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷയായി. ജനറല്‍, ഇ.എന്‍.ടി, നേത്ര വിഭാഗങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കമ്മിഷന്‍ അംഗം കെ.റഫീഖ്, പി.എം നാസര്‍, ദീപാ രാജന്‍, ബിനു, ഡോക്ടര്‍ തീര്‍ത്ഥ,

Continue Reading
കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
22

കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

February 9, 2024
0

വയനാട് : മാനന്തവാടി നഗരസഭയിലെ കല്ലിയോട്ട് അയിനിയാറ്റ് ഫ്ലഡ് കോളനിയിലെ അമൃത് കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. പദ്ധതി പ്രകാരം ഡിവിഷനുകളിലെ 3300 വിടുകളിലേക്കാണ് സൗജന്യ കുടിവെള്ളം വിതരണം നടക്കുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍ ബാബു പുളിക്കല്‍, ഷക്കീര്‍ പുനത്തില്‍, അന്‍ഷാദ് മാട്ടുമ്മല്‍, പ്രകാശന്‍, കെ.വി സതിശന്‍, നുസൈബ, ഷറഫുദ്ധിന്‍,

Continue Reading
വാട്ടർ ടാങ്ക് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
0 min read
23

വാട്ടർ ടാങ്ക് വിതരണം ചെയ്തു

February 9, 2024
0

വയനാട് : കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ എസ്. ടി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിർവഹിച്ചു. 44,170 രൂപ വകയിരുത്തി 169 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസിമ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.കെ വസന്ത, ഹണി ജോസ്, പി എസ് അനുപമ, വാർഡ് അംഗങ്ങളായ ജീന തങ്കച്ചൻ, ബിന്ദു മാധവൻ, പുഷ്പ സുന്ദരൻ, എം.കെ മുരളിദാസൻ,

Continue Reading
ദ്വിദിന ശില്പശാല നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
21

ദ്വിദിന ശില്പശാല നടത്തി

February 9, 2024
0

വയനാട് :ജില്ലയിലെ അരിവാള്‍ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പഠന പുരോഗതി, മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാനന്തവാടിയില്‍ സംസ്ഥാനതല ദ്വിദിന ശില്പശാല നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സംഘടന ഉന്നയിച്ച വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശില്പശാലക്ക് നേതൃത്വം നൽകുന്നത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ്. മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കുന്ന ശില്പശാലയില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

Continue Reading
എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷ; അഭിമാന നേട്ടവുമായി ജില്ല
Kerala Kerala Mex Kerala mx Wayanad
1 min read
19

എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷ; അഭിമാന നേട്ടവുമായി ജില്ല

February 9, 2024
0

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു. സുരക്ഷാ 2023 പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നൂറ് ശതമാനം സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. സുരക്ഷാ പദ്ധതി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് വഴി വയനാട്

Continue Reading
ദേശീയ വിരവിമുക്ത ദിനാചരണം;ആരോഗ്യ- വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
21

ദേശീയ വിരവിമുക്ത ദിനാചരണം;ആരോഗ്യ- വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

February 9, 2024
0

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണവും ആരോഗ്യ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി. ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും. ജില്ലയില്‍ 20,8717 കുട്ടികള്‍ക്കാണ് ഗുളിക

Continue Reading
ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു
Kerala Kerala Mex Wayanad
1 min read
21

ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു

February 8, 2024
0

കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി രൂപീകരണം, എം.സി.എഫ്. പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണരംഗത്ത് നഗരസഭയുടെ മുന്നേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ബത്തേരി ഗവ. സര്‍വ്വജന സ്‌കൂളില്‍ സ്ഥാപിച്ച സാനിട്ടറി നാപ്കിന്‍ ഇന്‍സിനേറ്റര്‍, കരുവള്ളിക്കുന്നിലെ എം.സി.എഫ് എന്നിവ

Continue Reading