ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
28

ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു

December 31, 2023
0

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ച​ക്കു​വ​ര​യ്ക്ക​ൽ ഡി.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് കു​മാ​റാ(55)​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ലെ മാ​ങ്കു​ഴി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സു​രേ​ഷി​നെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്.  പ​രി​ക്ക​റ്റ സു​രേ​ഷി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. അ​പ​ക​ടശേ​ഷം നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ലാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
പോക്സോ കേസ്​ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
26

പോക്സോ കേസ്​ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ

December 31, 2023
0

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി.  ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​നെ (50) ആ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ഇയാൾക്കെതിരെയുള്ള കേ​സ്. തൃ​ശൂ​രി​ൽ നിന്നാണ് പ്രതിയെ പിടികൂടിയത്.  ഫോ​ർ​ട്ട് എ​സ്.​എ​ച്ച്‌.​ഒ വി. ​ഷി​ബു, പൊ​ലീ​സു​കാ​രാ​യ സാ​ബു, ജീ​ത്കു​മാ​ർ, അ​ജി, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

Continue Reading
നെടുമങ്ങാട് നഗരസഭയ്ക്ക് പുതിയ സെപ്‌റ്റേജ് ശേഖരണ വാഹനം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

നെടുമങ്ങാട് നഗരസഭയ്ക്ക് പുതിയ സെപ്‌റ്റേജ് ശേഖരണ വാഹനം

December 31, 2023
0

നെടുമങ്ങാട് നഗരസഭയുടെ പുതിയ സെപ്‌റ്റേജ് ശേഖരണ വാഹനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. കക്കൂസ് മാലിന്യങ്ങൾ ശേഖരിയ്ക്കുന്നതിനായി സെപ്‌റ്റേജ് സക്കിങ് മെഷീൻ ഉൾപ്പെടുന്ന വാഹനത്തിന് 28 ലക്ഷം രൂപയാണ് ചെലവ്. നഗരസഭയ്ക്ക് കീഴിലെ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം ശേഖരിക്കുന്നതിന് 5,500 രൂപയാണ് നിരക്ക്. നഗരസഭയ്ക്ക് പുറത്ത് കിലോമീറ്ററിന് 50 രൂപ അധികമായും ഈടാക്കും. 6238367742 എന്ന നമ്പറിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്. നെടുമങ്ങാട് നഗരസഭാ അങ്കണത്തിൽ

Continue Reading
നെടുമങ്ങാട് ബാലസഭാ കലോത്സവവും, അവധിക്കാല ക്യാമ്പും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

നെടുമങ്ങാട് ബാലസഭാ കലോത്സവവും, അവധിക്കാല ക്യാമ്പും

December 31, 2023
0

നെടുമങ്ങാട് നഗരസഭയുടെ ബാലസഭാ കലോത്സവം ‘വർണ്ണ തുമ്പികളും’, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അവധിക്കാല ക്യാമ്പ് ‘മിന്നാമിന്നിക്കൂട്ടവും’ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജാതി-മത ചിന്തകൾക്കതീതമായി സ്‌നേഹവും ഐക്യവും സന്തോഷവും പങ്കുവയ്ക്കുന്ന വേദികൾ പുതുതലമുറയെ ശരിയായ ദിശയിൽ നയിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ബാലസഭാ കലോത്സവത്തിൽ

Continue Reading
പുതുവർഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
29

പുതുവർഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി

December 30, 2023
0

നാളെ രാത്രിയോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഡിസിപി സി എച്ച് നാഗരാജു അറിയിച്ചു. പുതുവർഷ രാവിൽ നഗരത്തിലെ ഹോട്ടലുകളിലും മാളുകളിലും ബീച്ചുകളിലും ക്ലബ്ബുകളിലും വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. പോലീസിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഡിജെ പാർട്ടികൾ നടത്താൻ കഴിയൂ. മയക്കുമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

Continue Reading
എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
26

എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ

December 30, 2023
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ചി​റ്റാ​ഴ മു​ല്ല​ക്ക​ര​ക്കോ​ണം വീ​ട്ടി​ൽ രാ​ജേ​ഷി(30)​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ച് മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം മു​ക്കോ​ല​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. സ്കൂ​ൾ വി​ട്ട് മ​ട​ങ്ങി വ​രു​ന്ന വ​ഴി ഒ​ളി​ച്ചു​നി​ന്ന പ്ര​തി കൂ​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
21

അത്ലറ്റിക്‌സ്, ഫുട്ബോൾ പരിശീലകരാകാം

December 29, 2023
0

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അത്ലറ്റിക്‌സ്, ഫുട്ബോൾ ഇനങ്ങളിലാണ് നിയമനം.  ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ/ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 രാവിലെ 11ന് തിരുവനന്തപുരം

Continue Reading
കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് നവവർഷപ്പുലരിയിൽ വാനിലേക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് നവവർഷപ്പുലരിയിൽ വാനിലേക്ക്

December 29, 2023
0

സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വീസാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുന്നു. വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്‌ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിലെ വിദ്യാർത്ഥിനിപ്രതിഭകളുടെ മുൻകൈയിൽ തയ്യാറായ വീസാറ്റ്. പുതുവർഷദിനത്തിൽ രാവിലെ 9:10ന് കേരളത്തെയും കേരളീയ പെൺകരുത്തിനെയും വാനോളം ഉയർത്തി വീസാറ്റ് ബഹിരാകാശയാത്ര ആരംഭിച്ച് പി.എസ്.എൽ.വി സി-58ന്റെ ഭാഗമാകും. ഇന്ത്യയുടെ

Continue Reading
ശിവഗിരി തീർത്ഥാടനം: അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

ശിവഗിരി തീർത്ഥാടനം: അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

December 29, 2023
0

91-ാമത് ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നിവയാണ് അവധി നൽകിയ സ്‌കൂളുകൾ. ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും, മറ്റ്

Continue Reading
തിരുവനന്തപുരത്ത് ജയിൽ വാർഡനെ ആക്രമിച്ച് കൊലക്കേസ് പ്രതി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

തിരുവനന്തപുരത്ത് ജയിൽ വാർഡനെ ആക്രമിച്ച് കൊലക്കേസ് പ്രതി

December 29, 2023
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിൽ വാർഡന് നേരെ തടവുകാരന്റെ ആക്രമണം. ജയിലിൽ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു വാർഡനെ മർദിച്ചത്. ജയിൽ വാർഡൻ രജനീഷ് ജോസഫിന്റെ നെഞ്ചിലും കഴുത്തിലുമാണ് പ്രതിയുടെ മർദ്ദനമേറ്റത്.   കൊലപാതകക്കേസിൽ തൃശൂരിലെ അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം ശിക്ഷയിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് എത്തിച്ചത്. തുടർന്ന് ശാരീരിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവിടെ എത്തിയത്തിനു പിന്നാലെ ആംബുലൻസിന്റെ ജനൽ തുറന്നു

Continue Reading