സൗദി അറേബ്യയില്‍ മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍  അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi
1 min read
47

സൗദി അറേബ്യയില്‍ മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

January 7, 2024
0

മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ആണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അതിമാരക രാസലഹരി മരുന്നാണ് ഇയാള്‍ വിതരണം ചെയ്തത്. ആവശ്യമായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

Continue Reading
കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
29

കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികൾ അറസ്റ്റിൽ

January 7, 2024
0

കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആകെ 289 പ്രവാസികളാണ് പിടിയിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈത്താൻ, അൽ ഹസാവി, കബ്ദ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നാണ് അറസ്റ്റ്. റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്,  ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ്

Continue Reading
ദുബായിലേക്ക് പുതുവർഷ ആഘോഷത്തിൽ  വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ
Kerala Kerala Mex Kerala mx Pravasi
0 min read
34

ദുബായിലേക്ക് പുതുവർഷ ആഘോഷത്തിൽ വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ

January 7, 2024
0

ദുബായിലേക്ക് പുതുവർഷ ആഘോഷത്തിലേക്ക് വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ. ഡിസംബർ 27 മുതൽ ജനുവരി 1 വരെ കര, ജല, വ്യോമ മാർഗങ്ങളിലൂടെ ദുബായിലെത്തിയവരുടെ കണക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സാണ് പുറത്തു വിട്ടത്. ഡിസംബർ 30നു മാത്രമെത്തിയ സന്ദർശകരുടെ എണ്ണം 2,24,380. ഈ ദിവസങ്ങളിൽ ദുബായ് വിമാനത്താവളം ഉപയോഗിച്ചവരുടെ എണ്ണം 11.4 ലക്ഷവും. ഹത്താ അതിർത്തിയിലൂടെ 76,376 പേർ കരമാർഗം ദുബായിൽ പ്രവേശിച്ചു.

Continue Reading
റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു
Kerala Kerala Mex Kerala mx Pravasi
0 min read
40

റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു

January 7, 2024
0

റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. 60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ അൽ ഷെയ്ഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ

Continue Reading
ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ
Kerala Kerala Mex Kerala mx Pravasi
0 min read
33

ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ

January 7, 2024
0

റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ ഏരിയയായ ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ ഇതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബൊളിവാർഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു. ആദ്യമായാണ് ബൊളിവാർഡ് സിറ്റിയിൽ ഒരു ദിവസത്തിനിടെ സന്ദർശകർ രണ്ടു ലക്ഷം കവിയുന്നത്. സന്ദർശകരുടെ എണ്ണം ഉയർന്നതോടെയാണ് അടക്കാൻ തീരുമാനിച്ചതായും കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിവെക്കുന്നതായും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി അൽ ഷെയ്ഖ് അറിയിച്ചത്. ഇന്നലെ

Continue Reading
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi
0 min read
22

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ

January 7, 2024
0

ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാപാര സ്ഥാപനങ്ങളിൽ 80,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം നടത്തിയത്. പരിശോധനകളിൽ 150 ഉദ്യോഗസ്ഥർ പങ്കെടുത്തു. അൽബാഹ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കഴിഞ്ഞ വർഷം നഗരസഭ 55,205 ഫീൽഡ് പരിശോധനകൾ നടത്തി. ഇതിനിടെ 14,364 നിയമ ലംഘനങ്ങൾ റജിസ്റ്റർ

Continue Reading
വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍
Kerala Kerala Mex Kerala mx Pravasi
1 min read
47

വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍

January 7, 2024
0

വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും. 1995 നവംബറില്‍ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത്

Continue Reading
മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
32

മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു

January 7, 2024
0

സൗദി അറേബ്യയിലെ മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അബുദാബി നാഷണൽ എനർജി കമ്പനികൂടി ഭാഗമായ കൺസോർഷ്യമാണ് കരാർനേടിയത്. സൗദി ആസ്ഥാനമായുള്ള വിഷൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും (വിഷൻ ഇൻവെസ്റ്റ്) കുവൈറ്റ് ആസ്ഥാനമായുള്ള ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും (ജി.ഐ.സി.) കൺസോർഷ്യത്തിൽ ഉൾപ്പെടുന്നതായി അബുദാബി നാഷണൽ എനർജി കമ്പനി അധികൃതർ അറിയിച്ചു. സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിയാണ്

Continue Reading
യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന് അടുത്തയാഴ്ച  തുടക്കമാകും
Kerala Kerala Mex Kerala mx Pravasi
1 min read
38

യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന് അടുത്തയാഴ്ച തുടക്കമാകും

January 7, 2024
0

യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന്റെ 11-ാമത് പതിപ്പിന് അടുത്ത വെള്ളിയാഴ്ച അബുദാബിയിൽ തുടക്കമാകും. ഈ മാസം 27 വരെ 16 ദിവസം മത്സരം നീണ്ടുനിൽക്കും.രാജ്യത്തിന്റെ പൈതൃകത്തെയും പൂർവിക കായിക വിനോദങ്ങളെയും പിന്തുണക്കുകയാണ് മത്സരം ലക്ഷ്യമിടുന്നത്. ചാമ്പ്യൻഷിപ്പിൽ ശൈഖ്, പൊതു ഉടമകൾ, പബ്ലിക് ഓപ്പൺ, പബ്ലിക് അമെച്ചർ, ഗൾഫ് സഹകരണ കൗൺസിൽ, ലോക്കൽ പ്രൊഡക്‌ഷൻ, ലേഡീസ് എന്നിങ്ങനെ ഏഴ് വിഭാഗങ്ങളും 92 വൈവിധ്യമാർന്ന റൗണ്ടുകളുമുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
35

ഗതാഗതപ്പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജസന്ദേശങ്ങളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ്

January 7, 2024
0

ഗതാഗതപ്പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജസന്ദേശങ്ങളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. വിളിക്കുന്നവർ ദുബായ് പോലീസ് ജീവനക്കാരാണെന്ന വ്യാജേനയാണ് പിഴയടയ്ക്കാൻ ആവശ്യപ്പെടുന്നത്. വ്യാജതട്ടിപ്പുകാർ വിരിക്കുന്ന കെണികൾക്കെതിരേ എല്ലാവരും ജാഗ്രതപാലിക്കണം. ഒട്ടേറെ ദുബായ് നിവാസികൾക്ക് ഗതാഗതപ്പിഴകൾ ഉടനടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ, സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പേമെന്റ് ലിങ്കും തട്ടിപ്പുകാർ അയയ്ക്കും. ഇതിനകം ഒന്നിലേറെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞതായും ദുബായ് പോലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ

Continue Reading