ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള: പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ
Kerala Kerala Mex Kerala mx Palakkad
1 min read
24

ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള: പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

January 17, 2024
0

750 വിദ്യാർത്ഥികൾ പങ്കെടുത്ത പത്ത് മീറ്റ് റെക്കോഡുകൾ പിറന്ന സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള പൂർണ വിജയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 39-ാമത് ടെക്‌നിക്കൽ സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30ലധികം സ്‌കൂളുകൾ പങ്കടുത്ത കായിക മേള പരാതികളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചത് പിഴവില്ലാത്ത സംഘാടനത്തിലൂടെയാണ്. കായിക ജീവിതത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതിൽ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു.

Continue Reading
കരിമ്പ ജി.യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
24

കരിമ്പ ജി.യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

January 17, 2024
0

വിദ്യാര്‍ത്ഥികളുടെ പഠനവും പഠനേതര പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും  സാധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കരിമ്പ ജി.യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എല്‍.പി, യു.പി ക്ലാസുകള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്. ഇവിടെയാണ് കുട്ടികളുടെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലുമൊരു വിഷയത്തില്‍ മോശമാണെങ്കില്‍ അത് മാതാപിതാക്കളെ വ്യക്തിപരമായി അറിയിക്കണം. വിദ്യാര്‍ത്ഥിയും അധ്യാപകരും തമ്മിലുണ്ടാവേണ്ടത് ഒരു രക്ഷിതാവിന്റെ ബന്ധമായിരിക്കണം. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള

Continue Reading
കാന്‍സര്‍, മന്ത്, കുഷ്ഠരോഗ നിവാരണം: അവലോകനയോഗം ചേർന്നു
Kerala Kerala Mex Kerala mx Palakkad
1 min read
23

കാന്‍സര്‍, മന്ത്, കുഷ്ഠരോഗ നിവാരണം: അവലോകനയോഗം ചേർന്നു

January 17, 2024
0

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ കാന്‍സര്‍, മന്ത്, കുഷ്ഠരോഗം എന്നിവയുടെ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ അവലോകനയോഗം ചേര്‍ന്നു. കാന്‍സര്‍, മന്ത്, കുഷ്ഠരോഗം പ്രതിരോധവുമായി ബന്ധപ്പെട്ട് ജനുവരി മുതല്‍ സംഘടിപ്പിക്കുന്ന പരിരക്ഷ, എം.ഡി.എ, ആപ് കെ സാത്ത് ക്യാമ്പയിനുകളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനവും കൃത്യമായ പ്രചാരണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിനായ ‘പരിരക്ഷ’ ജനുവരി 22

Continue Reading
‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
20

‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

January 17, 2024
0

തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റ് തൃത്താലയുടെ ഭാഗമായി പടിഞ്ഞാറങ്ങാടി മാക്‌സ് പ്ലസ് റീജന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റില്‍ മീറ്റ് ദി മിനിസ്റ്റര്‍ സംവാദത്തിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പങ്കെടുത്തു. മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തില്‍ ഉണ്ടാകണമെന്ന്മന്ത്രി പറഞ്ഞു.ഗ്രാമീണ മേഖലയായ തൃത്താലയില്‍ മിടുക്കരായ കുട്ടികളുണ്ട്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ദിശാ ബോധവും നല്‍കുന്നതിനാണ്

Continue Reading
കോട്ടായിയില്‍ സംരംഭകര്‍ക്ക് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള
Kerala Kerala Mex Kerala mx Palakkad
1 min read
21

കോട്ടായിയില്‍ സംരംഭകര്‍ക്ക് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള

January 17, 2024
0

2023-24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി വ്യവസായ വകുപ്പും കോട്ടായി ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകര്‍ക്കായി ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. പുതിയ സ്വയം തൊഴില്‍ സംരംഭങ്ങള്‍, പ്രോജക്ടുകള്‍, മൈക്രോ എന്റര്‍പ്രൈസസ് സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം കോട്ടായി എസ്.ബി.ഐ ബാങ്കില്‍ നിന്ന് മൂന്ന് പേര്‍ക്ക് പി.എം.ഇ.ജി.പി ലോണ്‍ അനുമതി പത്രം കൈമാറി. പത്തിരിപ്പാല ബാങ്ക് ഓഫ് ബറോഡ,

Continue Reading
ദേശീയ യുവജന വാരാഘോഷം ജില്ലാതല ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
20

ദേശീയ യുവജന വാരാഘോഷം ജില്ലാതല ഉദ്ഘാടനം നടത്തി

January 17, 2024
0

ദേശീയ യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ആദര്‍ശങ്ങള്‍ പുതിയ തലമുറ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പാലം എ.എം.സി കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ബൈജു മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പ്രസീത, വൈസ് പ്രിന്‍സിപ്പാള്‍ നിഷാ ശശികുമാര്‍, നെഹ്‌റു യുവകേന്ദ്രം ജില്ലാ യൂത്ത് ഓഫീസര്‍ സി.

Continue Reading
പാലിയേറ്റീവ് ദിനാചരണം;കുടുംബ സംഗമം നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
18

പാലിയേറ്റീവ് ദിനാചരണം;കുടുംബ സംഗമം നടത്തി

January 17, 2024
0

ആനക്കര ഗ്രാമപഞ്ചായത്തിന്റെയും കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് റൂബിയ റഹ്മാന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ടി ഗീത, കെ.വി ബാലകൃഷ്ണന്‍, പി. സ്നേഹ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബ

Continue Reading
അകത്തേത്തറയിൽ സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു; ബാംബൂ പാർക്കും ശലഭത്താരയും ഒരുക്കി
Kerala Kerala Mex Kerala mx Palakkad
0 min read
15

അകത്തേത്തറയിൽ സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു; ബാംബൂ പാർക്കും ശലഭത്താരയും ഒരുക്കി

January 14, 2024
0

അകത്തേത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പൈറ്റാംകുന്നം, ശാസ്താംനഗർ എന്നിവിടങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്തും കുമരപുരം ജി.എച്ച്.എസ്. എസിലെ എൻ.എസ്.എസ് വളണ്ടിയർമാരും സംയുക്തമായാണ് പൈറ്റാംകുന്നത്ത് സ്നേഹാരാമം ഒരുക്കുന്നത്. റോഡരികിൽ കാടുപിടിച്ചു കിടന്നിരുന്ന 30 മീറ്ററോളം വരുന്ന സ്ഥലത്ത് വയോജന സൗഹൃദ ജൈവവൈവിധ്യ പാർക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സ്ഥലം വൃത്തിയാക്കി. വയോജനങ്ങൾക്ക് വന്നിരിക്കാനുള്ള ഇരിപ്പിടം, നടപ്പാത, ഊഞ്ഞാലുകൾ, പൂച്ചെടികൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ശാസ്താനഗറിൽ

Continue Reading
കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ്: ആദ്യഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
19

കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ്: ആദ്യഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു

January 13, 2024
0

കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ഘട്ട കൂടിയാലോചനാ യോഗം പാലക്കാട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ബയോമൈനിങ് പദ്ധതി സംബന്ധിച്ച് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പ്രതിനിധികളായ സതീഷ് ബാബു, ജിബിന്‍ എന്നിവര്‍ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ഡി.പി.ആര്‍ തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍ പുരോഗമിക്കുകയാണെന്ന് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ബയോ മൈനിങ് നടപ്പാക്കുന്ന സ്ഥലത്തെ ശബ്ദ, വായു, ജല

Continue Reading
പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
41

പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

January 12, 2024
0

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം തൃത്താലയിലെ ജനജീവിതത്തിന് ഉണര്‍വ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല കര്‍മ്മ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖരത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി മണ്ണിന്റെ ഭൂപടം, ഭൂവിഭവ റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലലഭ്യതക്കായി പരുതൂര്‍ വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍

Continue Reading