Browsing Category

Palakkad

നിങ്ങൾക്ക് ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ സാധിക്കുന്നില്ലെങ്കിൽ പരാതി നൽകാം

പാലക്കാട് : ഭൂരിഭാഗം ഡോക്ടർമാരും എഴുതുന്ന കുറിപ്പടികൾ പൊതുജനങ്ങൾക്ക് വായിച്ചെടുക്കാൻ ബുദ്ധിമുട്ട് തന്നെയാണ് .രോഗികൾ ഡോക്ടർമാരെ സമീപിക്കുമ്പോൾ അവർ നൽകുന്ന കുറിപ്പടി വാങ്ങി അടുത്തുള്ള മരുന്നുഷോപ്പിൽ കൊടുത്താൽ പിന്നെ പണി കഴിഞ്ഞു.…

ശമ്പള കുടിശിക ; നെട്ടോട്ടമോടി 108 ആംബുലൻസ് ജീവനക്കാർ

പാലക്കാട്: ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർക്ക് ജനുവരി മാസം ലഭിച്ചത് പകുതി ശമ്പളം. രണ്ടുമാസത്തെ ശമ്പള കുടിശ്ശികയുള്ളപ്പോഴാണ് ഡിസംബറിലെ പകുതിശമ്പളം മാത്രം ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത്. 28 ആംബുലൻസുകളിലായി 56 ആംബുലൻസ് ഡ്രൈവർമാരും 56 എമർജൻസി…

പൊതുവിതരണവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് റേഷൻ കടകളടച്ചു ; വ്യാപാരികൾക്കെതിരേ നടപടി

പാലക്കാട്: ജില്ലയിൽ പൊതുവിതരണവകുപ്പിന്റെ നിർദേശം അവഗണിച്ച് ബുധനാഴ്ച റേഷൻകടകൾ അടച്ചിട്ട വ്യാപാരികൾക്കെതിരേ നടപടി എടുത്തേക്കുമെന്ന് സൂചന .തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ച ആറ്‌ ജില്ലകളിൽ റേഷൻ കടകൾ അടയ്ക്കരുതെന്ന നിർദേശം…

തമിഴ്നാട് – കേരള സ്പിരിറ്റ് കടത്ത് ; മുഖ്യ പ്രതി പിടിയിൽ

പാലക്കാട്: ജില്ലയുടെ തമിഴ്നാട് അതിർത്തിയിൽ നിന്ന് സ്പിരിറ്റ് ശേഖരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ കള്ളുഷാപ്പുകളിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ കുഴൽമന്ദം കളപ്പെട്ടി കുന്നേക്കാട് വീട്ടിൽ ശ്രീജിത്തിനെയാണ്‌ (33) ആലത്തൂർ…

വേഴാമ്പൽ കേഴും …. 108 വേഴാമ്പലുകളെ നെല്ലിയാമ്പതിയിൽ കണ്ടെത്തി

നെല്ലിയാമ്പതി: വന മേഖലകളിൽ കാണപ്പെടുന്ന മറ്റ് സസ്തനികളെപ്പോലെ തന്നെ പക്ഷികളിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ജീവികളാണ് വേഴാമ്പലുകൾ. ജീവിത കാലം മുഴുവൻ ഒരു പങ്കാളിയെ മാത്രം തിരഞ്ഞെടുക്കുന്ന ഇവ മരങ്ങളിൽ കാണപ്പെടുന്ന പൊത്തുകളിലാണ്…

ബാങ്ക്‌ ജീവനക്കാരന്റെ വീട്‌ കുത്തിത്തുറന്ന്‌ 18 പവൻ കവർന്നു

കോയമ്പത്തൂർ: കൗണ്ടംപാളയത്ത്‌ ബാങ്ക്‌ ജീവനക്കാരന്റെ വീട്ടിൽ മോഷണം . ബാങ്ക്‌ ജീവനക്കാരനായ തമിഴകന്റെ വീട്‌ കുത്തിത്തുറന്ന്‌ പതിനെട്ട്‌ പവൻ ആഭരണവും അയ്യായിരം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത് . തമിഴകനും കുടുംബവും ജോലാർപ്പേട്ടയിൽ…

പഴനിയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പഴനി: പഴനിമല അടിവാരം ഭാഗങ്ങളിലുള്ള കടകളിൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തു . 25 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കളും പത്തു കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് സഞ്ചി, കപ്പ് തുടങ്ങിയ വസ്തുക്കളുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പിടിച്ചെടുത്തത് .…

ദേശീയപാതയിൽ കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി ; ഏഴ് പേർക്ക് പരുക്ക്

കരിങ്കല്ലത്താണി: ദേശീയപാത 966 കരിങ്കല്ലത്താണി വിജയാബാങ്കിന് മുമ്പിലുള്ള തട്ടുകടയിലേക്ക് അമിത് വേഗത്തിൽ സഞ്ചരിച്ച കാർ പാഞ്ഞുകയറി . സംഭവത്തിൽ കാൽനടയാത്രക്കാരിയടക്കം ഏഴുപേർക്ക് പരുക്കേറ്റു . കാർ ഡ്രൈവർ മുഹമ്മദ് റിയാസ് (45), കടയിലുണ്ടായിരുന്ന…

ഫാ. ​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്കൽ പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ

കൊ​ച്ചി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ നി​യ​മി​ച്ചു. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സീ​റോ​മ​ല​ബാ​ർ മേജർ ആർക്കി എപ്പിസ്കോപ്പൽ സി​ന​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. നി​ല​വി​ൽ പാ​ല​ക്കാ​ട് രൂ​പ​ത…

ക്ഷേത്ര ആനകളുടെ അമിത വണ്ണം കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ദർ

കോയമ്പത്തൂർ: ക്ഷേത്രങ്ങളിലുള്ള നാട്ടാനകൾ അമിതവണ്ണക്കാരെന്ന് വിദഗ്‌ധർ. ഇവയുടെ തടി കുറയ്‌ക്കണമെന്നും നിർദേശമുണ്ട് . പല ഘടകങ്ങൾ ആനയുടെ തൂക്കവുമായി ബന്ധപ്പെട്ടതാണെങ്കിലും മിക്ക ക്ഷേത്ര ആനകൾക്കും അമിതവണ്ണമുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ .…

സാമ്പത്തിക ബാധ്യതയുടെ പേരിൽ ആരെയും ജപ്തി ചെയ്തിറക്കില്ല : ഇ. ചന്ദ്രശേഖരൻ

അഗളി: കടം, സാമ്പത്തിക ബാധ്യത എന്നിവയുടെ പേരിൽ ആരെയും ജപ്തിചെയ്ത് വീട്ടിൽനിന്ന് ഇറക്കിവിടാൻ സർക്കാരിന് താത്പര്യമില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഭവനനിർമാണ വായ്പക്കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ…

കടയിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു ; വധശ്രമത്തിന് പോലീസ് കേസ്

കൊല്ലങ്കോട്: പലചരക്കുകട നടത്തുന്ന വീട്ടമ്മയെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 307 വകുപ്പുപ്രകാരം പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.തിങ്കളാഴ്ച വൈകീട്ട് കൊല്ലങ്കോട് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം .വടവന്നൂർ മലയാമ്പള്ളം…

പിന്നോക്ക സമുദായങ്ങൾക്കെല്ലാം സാമ്പത്തികസംവരണം നൽകണം : എഴുത്തച്ഛൻ സമാജം ജില്ലാ കമ്മിറ്റി

പാലക്കാട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ സമുദായക്കാർക്കും സംവരണംഏർപ്പെടുത്തണമെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ മറവിൽ മുന്നാക്ക ജാതിക്കാർക്ക് സംവരണം നൽകാനുള്ള കേന്ദ്ര തീരുമാനം…

വ്യാപാരികളുടെ മേൽ പിഴ ; സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ സമരം ചെയ്യുമെന്ന്

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വ്യാപാരികളുടെ മേൽ  നിസ്സാര കാരണങ്ങൾചുമത്തി പിഴയിടുകയാണെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. തുടർന്നും വ്യാപാരികൾക്ക് സമ്മർദ്ദമേകി പിഴയിടുന്ന…

പൊങ്കൽ ; പൊള്ളാച്ചിയിലെത്തിച്ചത്‌ 300 ടൺ കരിമ്പ്‌

പൊള്ളാച്ചി: പൊങ്കൽ പ്രമാണിച്ച് പൊള്ളാച്ചി ചന്തയിൽ വില്പനയ്ക്കെത്തിച്ചത് 300 ടൺ കരിമ്പ്‌. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. കഴിഞ്ഞ കൊല്ലം മഴയും വെള്ളപ്പൊക്കവും ഗജാ ചുഴലിക്കാറ്റും മൂലം കൃഷിനാശമുണ്ടായി കരിമ്പ്‌ ഉത്‌പാദനം കുറഞ്ഞിരുന്നു. വില…

മകനെ അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

സേലം: മകനെ അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിലായി . മംഗളംകൊട്ടായിലെ വെങ്കടേശനെ കൊന്ന പിതാവ് ചിന്നപ്പയ്യനാണ്‌ (62) അറസ്റ്റിലായത്‌. ധർമപുരി ജില്ലയിലെ ബൊമ്മിടിക്കടുത്താണ് സംഭവം . നിലവിൽ വെങ്കിടേശന്റെ പേരിൽ നിരവധി കേസുകളുണ്ട്‌. ഇതേ…

തൊഴിലില്ലായ്മ വേതനം 17-നകം കൈപ്പറ്റണമെന്ന്

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ നിന്ന് തൊഴിലില്ലായ്മവേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന, തുടർന്നും അർഹതയുള്ള ഗുണഭോക്താക്കൾ 17-നകം പഞ്ചായത്തോഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ടി.സി., എസ്.എസ്.എൽ.സി. ബുക്ക്, വരുമാന…

ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 2600 രൂപ വിജിലൻസ് കണ്ടെടുത്തു

ഒറ്റപ്പാലം: ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽപരിശോധന നടത്തിയതിനെ തുടർന്ന്  കണക്കിൽപ്പെടാത്ത 2,600 രൂപ കണ്ടെടുത്തു . വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ റെക്കോഡ് റൂമിൽ ഫയലുകൾക്കിടയിൽനിന്നാണ് ഒളിപ്പിച്ച പണം കണ്ടെത്തിയത്. ആധാരം…

കർഷകർക്ക്‌ പൊങ്കൽ സമ്മാനം ;13 ഇനം പുതുവിത്തുകൾ വിതരണം ചെയ്ത് കാർഷിക സർവകലാശാല

കോയമ്പത്തൂർ: കാർഷിക ഉത്സവത്തിന്റെ ഭാഗമായി തമിഴ്‌നാട്‌ കാർഷിക സർവകലാശാല ചൊവ്വാഴ്ച 13 ഇനം വിത്തുകൾ കർഷകർക്ക്‌ പൊങ്കൽ സമ്മാനമായി പുറത്തിറക്കി.രണ്ടിനം നെൽവിത്തും ഇക്കൂട്ടത്തിൽപ്പെടും . കൂടാതെ കരിമ്പിനത്തിലും അത്യുത്‌പാദന ശേഷിയുള്ളവ പുതുതായി…

പാലക്കാട് കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം പിടികൂടി

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വാളയാർ ആലാമരം ജങ്ഷനിൽവെച്ച് പോലീസ് പിടികൂടി. ചൊവ്വാഴ്ച ഏഴുമണിയോടെയാണ് സംഭവം. പണവുമായി കാറിലുണ്ടായിരുന്ന എടപ്പാൾ സ്വദേശി രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ പഴയ സ്വർണം പണയംവെച്ച ശേഷം…

ലൈഫ് മിഷന്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് കുടുംബസംഗമവും അദാലത്തും നടന്നു

പാലക്കാട്:  മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പാലക്കാട്…

വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും : മന്ത്രി ഇ. ചന്ദ്രശേഖരൻ

പാലക്കാട്:  വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു . മണ്ണാർക്കാട് താലൂക്കിലെ കാരാകുറിശ്ശി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .…

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 12.4 ഗ്രാം മയക്കുമരുന്ന് പിടികൂടി

പാലക്കാട്:  തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 12.4 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ . തൃശ്ശൂർ പൈങ്കുളം പുത്തൻപുരയിൽ വീട്ടിൽ അഭിജിത്താണ്‌ (22) പിടിയിലായത് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആർ.പി.എഫ്. ക്രൈം…

വിദ്യാർഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സേലം:  പെരിയാർ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ധർമപുരി പാപ്പിറെഡ്ഡിപ്പട്ടി ജന്മനഹള്ളിയിലെ തിരുമലയുടെ മകൾ നിവേദയാണ് (23) മരിച്ചത് . എം.എസ്‌സി. ബോട്ടണി രണ്ടാം വർഷം വിദ്യാർഥിനിയായിരുന്ന നിവേദയെ…

വ്യാപാരസ്ഥാപനം നടത്തുന്ന വീട്ടമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ചു

കൊല്ലങ്കോട്:  കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ വളപ്പിന്‌ സമീപം വ്യാപാരസ്ഥാപനം നടത്തുന്ന വീട്ടമ്മയെ ബന്ധുവായ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി . വടവന്നൂർ മലയാമ്പള്ളം കണ്ടനാറക്കളത്തിൽ ജയകൃഷ്ണന്റെ ഭാര്യ സുശീലയെയാണ്‌ (45) മലയാമ്പള്ളം…

ട്രെയിനിൽ നിന്ന് 2.6 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്:  ട്രെയിനിൽ 2.6 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എക്സൈസും റെയിൽവേ സംരക്ഷണസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത് . ഞായറാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം .…

ബൈക്കപകടം ; നാലുപേർക്ക് പരുക്ക്

അഗളി:  അട്ടപ്പാടി ഗൂളിക്കടവ് നെല്ലിപ്പതിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു . തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ ഗണേഷ് (23), വിജയകുമാർ (21), അട്ടപ്പാടി ഷോളയൂർ സ്വദേശികളായ ഷിജു (30), മുരുകേശ് (26) എന്നിവർക്കാണ്…

മീനാക്ഷിപുരത്ത് വില്പനക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി

മീനാക്ഷിപുരം:  മീനാക്ഷിപുരത്ത് റെയിൽവേ ട്രാക്കിന്റെ പരിസരത്ത് നിന്ന് വില്പനക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധസേനയും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…

വടക്കുമുറിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

വടക്കഞ്ചേരി:  വണ്ടാഴി വടക്കുമുറിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . ബൈക്ക് യാത്രക്കാരായ കിഴക്കഞ്ചേരി ചെറുകുന്നം കുളത്തിങ്കൽ വീട്ടിൽ പൊന്മലയുടെ മകൻ സുജിത്ത് (33), ചെറുകുന്നം തെയ്യന്റെ മകൻ ശിവരാജൻ (35)…

കാട്ടാനയുടെ ചവിട്ടേറ്റ് 55-കാരൻ മരിച്ചു

കോയമ്പത്തൂർ:  കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കൻ മരിച്ചു. നല്ലൂർപ്പതി സപ്പനിമടയിലെ ആർ. രംഗസ്വാമി(55 )യാണ് മരിച്ചത്‌. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം . ഒരു ഫാമിൽ ദിവസക്കൂലിക്കാരനായിരുന്ന രംഗസ്വാമി ജോലികഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ…

നിരോധിത പുകയില ഉത്പന്നങ്ങളുമായി ആറുപേർ അറസ്റ്റിൽ

സേലം:  കൃഷ്ണഗിരി സൂളഗിരിക്കടുത്ത്  നിരോധിത പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ആറംഗ സംഘത്തിനെ സൂളഗിരി പോലീസ് അറസ്റ്റ് ചെയ്തു. സേലം പണമരത്തുപട്ടി കൊഴിഞ്ഞിപട്ടിയിലെ മെയ്യഴകൻ, രമേഷ്, തിരുവണ്ണാമലയിലെ ആതവൻ, ദിനകരൻ, പെരുന്തുറയിലെ ചന്ദ്രശേഖർ,…

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരുക്ക്

പാലക്കാട്:  കാട്ടുപന്നിയെ ഇടിച്ച്‌ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു . ചിറ്റൂർ വടക്കത്തറ കള്ളുഷാപ്പിന് സമീപം വൈകുന്നേരം 7.30-ഓടെയായായിരുന്നു സംഭവം . ബൈക്ക് യാത്രികരായ വണ്ടിത്താവളം കണ്ണൻ (27), മിഥുൻ (17),…

ജല അതോറിറ്റിയിലെ സാമ്പത്തിക തിരിമറി; യുവതി അറസ്റ്റിൽ

മണ്ണാർക്കാട്:  ജല അതോറിറ്റി ഓഫീസിൽ വെള്ളക്കരമായി പിരിച്ചെടുത്ത പണം തിരിമറി നടത്തി ജല അതോറിറ്റിക്ക്‌ 5,70,564 രൂപയുടെ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്ന കേസിൽ വനിതാജീവനക്കാരിയെ പോലിസ് അറസ്റ്റ്‌ ചെയ്തു. കേസിലെ മൂന്നാംപ്രതിയായ മണ്ണാർക്കാട് അരയംകോട്…

മാസപ്പറമ്പിൽ പശുവിനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേർ അറസ്റ്റിൽ

മണ്ണാർക്കാട്:  കൈതച്ചിറ മാസപ്പറമ്പിൽ വീടിനുസമീപത്ത് കെട്ടിയിട്ട പശുവിനെ കെട്ടഴിച്ചുകൊണ്ടുപോയി കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി . കൈതച്ചിറ മാസപ്പറമ്പ് സ്വദേശികളായ മാടത്തുംപള്ളി സുരേഷ് ബാബു (സുര-40), മാസപ്പറമ്പ് കോളനിയിലെ രാജു (40)…

കോയമ്പത്തൂർ-രാമേശ്വരം പ്രത്യേക തീവണ്ടി സർവീസ്

കോയമ്പത്തൂർ:  പൊങ്കൽ പ്രമാണിച്ച് ദക്ഷിണ റെയിൽവേ കോയമ്പത്തൂർ-രാമേശ്വരം പ്രത്യേക തീവണ്ടി സർവീസ്  നടത്തും  . കോയമ്പത്തൂർ എം.പി. പി.ആർ. നടരാജന്റെ അഭ്യർഥന മാനിച്ചാണ് നടപടി. ജനുവരി 14നും 16നും പ്രത്യേക തീവണ്ടി രാവിലെ 9.45ന്…

അജ്ഞാത വാഹനമിടിച്ച് യുവാവിന്റെ കൈ അറ്റു

ചിറ്റൂർ:  അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ കൈ അറ്റു . വലതുകാലിനും ഗുരുതരമായി പരുക്കേറ്റു . പൊൽപ്പുള്ളി വേർകോലി പള്ളിപ്പുറം കുപ്പയ്യന്റെ മകൻ മോഹനനാണ് (25) പരുക്കേറ്റത് . വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അവശനിലയിൽ…

 കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി ;  ഒരാൾ മരിച്ചു 

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് കെ.എസ്.ആർ.ടി.സി. ബസ്സും പിക്കപ്പ് വാനും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  തമിഴ്‌നാട് സ്വദേശി മരിച്ചു. പിക്കപ്പ്‌വാൻ ഡ്രൈവറും കോയമ്പത്തൂർ രത്നാപുരി അണ്ണാ സ്ട്രീറ്റ് ലൂർദ് സ്വാമിയുടെ…

വ്യാപാരിയെ കബളിപ്പിച്ച് കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ

പാലക്കാട്:  കൂട്ടുകച്ചവടത്തിന്റെ പേരിൽ ചെന്നൈ സ്വദേശിയെ കബളിപ്പിച്ച് ആഡംബര കാർ, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ തട്ടിയെടുത്ത് മുങ്ങിയ രണ്ടുപേരെ പാലക്കാട് സൗത്ത് പോലീസ് പിടികൂടി . മലേഷ്യൻ പൗരനും കാഞ്ചിപുരത്ത് താമസക്കാരനുമായ ജോഷ്വ വസന്തമാരൻ (33),…

ദു​രൂ​ഹ​മാ​യി പ​ശു ച​ത്ത സം​ഭ​വത്തിൽ ര​ണ്ടു​പേ​ർ അ​റസ്റ്റിൽ

മ​ണ്ണാ​ർ​ക്കാ​ട്: കൈ​ത​ച്ചി​റ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പ​ശു ച​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റിലായി. മാ​സ പ​റ​ന്പ് കോ​ള​നി ബാ​ബു (40), രാ​ജു (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​സ​പ​റ​ന്പ്…

ബൈക്കിലെത്തി നാലു പവന്റെ മാല പിടിച്ചുപറിച്ചു

ലക്കിടി: സംസ്ഥാനപാതയിൽ ബൈക്കിലെത്തി ദമ്പതിമാരുടെ മാല പിടിച്ചുപറിച്ചു. പാലക്കാട്- കുളപ്പുള്ളിയിൽ  അകലൂർ കായൽപ്പള്ള രാജേഷ്-രഞ്ജു ദമ്പതിമാർക്കാണ് നാലുപവന്റെ മാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30-നാണ്‌ സംഭവം. ചളവറയിൽനിന്ന് രാജേഷ് ഭാര്യ…

‘സിനിമ എന്ന തൊഴിലിടം’ ; യാതനകൾ ചർച്ചചെയ്ത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഒറ്റപ്പാലം: പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കേന്ദ്രമോ വേതനപ്രശ്നങ്ങളറിയിക്കാൻ വേദിയോ ഇല്ലാത്ത തൊഴിലിടമാണ് സിനിമയെന്ന് സഹ സംവിധായികയും നടിയുമായ ജോളി ചിറയത്ത്. ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവഭാഗമായി ‘സിനിമ എന്ന തൊഴിലിടം’…

ലൈഫ്മിഷൻ പദ്ധതി ; തൃത്താല ഗ്രാമപ്പഞ്ചായത്ത് മുന്നിൽ

പട്ടാമ്പി: ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ട നടത്തിപ്പിൽ തൃത്താല ഗ്രാമപ്പഞ്ചായത്ത്  ഒന്നാംസ്ഥാനത്തേക്ക് . ഒന്നാംഘട്ടത്തിൽ പണി അപൂർണമായിരുന്ന 45 വീടുകളിൽ 43 എണ്ണത്തിന്റെയും പണി സമയബന്ധിതമായി പൂർത്തിയാക്കി.…

ഏഴുലക്ഷത്തിന്റെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു

കോയമ്പത്തൂർ: ജില്ലയിൽ ഏഴുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. രാജാസ്‌ട്രീറ്റിലെ ഒരു ഗോഡൗണിൽ പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംഘടിതമായി നടത്തിയ പരിശോധനയിലാണ്‌ പുകയില ഉത്‌പന്നങ്ങൾ അനധികൃതമായി…

നികുതിവെട്ടിച്ചുള്ള അനധികൃത സ്വർണവ്യാപാരം നിർത്തലാക്കണമെന്ന്

ഒറ്റപ്പാലം: നികുതിവെട്ടിച്ചുള്ള അനധികൃത സ്വർണവ്യാപാരം റദ്ദാക്കണമെന്ന് ഓൾ കേരള ഗോൾഡ്-സിൽവർ മർച്ചന്റ്സ്‌ അസോസിയേഷൻ ജില്ലാകമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തുനടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.എം. ജലീൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ…

മറുനാടുകളിലേക്ക് ‘ഹോംകോ’ ഹോമിയോ മരുന്നുവിതരണം വ്യാപിപ്പിക്കുന്നു

പാലക്കാട്: ജില്ലയിൽ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡ്‌ (ഹോംകോ) മറുനാടുകളിലേക്ക് ഹോമിയോ മരുന്നു വിതരണം വ്യാപിപ്പിക്കുന്നു. ആലപ്പുഴ പാതിരപ്പള്ളിയിലുള്ള സ്ഥാപനത്തിൽനിന്ന് കേരളത്തെ കൂടാതെ ഉത്തർപ്രദേശ്, മിസോറാം,…

അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച രണ്ട്‌ യുവാക്കൾക്കെതിരേ കേസ്

കല്ലടിക്കോട് : അനുവാദം ലഭിക്കാതെ വാക്കോടൻ മലയിൽ പ്രവേശിച്ച രണ്ട് യുവാക്കൾക്കെതിരേ വനംവകുപ്പ് കേസെടുത്തു. എളമ്പുലാശ്ശേരി സ്വദേശികളായ സഞ്ജയ്, ചന്ദ്രജിത്ത് എന്നിവർക്കെതിരെയാണ് വനംവകുപ്പ് നടപടി എടുത്തത് . ബുധനാഴ്ചയാണ് സംഭവം നടന്നത് . പാലക്കയം…

സ്പിരിറ്റ് കടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ

പാലക്കാട് : തമിഴ്നാട്ടിലെ ശേഖരണ കേന്ദ്രത്തിൽ നിന്ന് 310 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിന്റെ തുടർച്ചയെന്നോണം സംഘത്തിലെ അംഗമെന്ന് കരുതുന്ന ഒരാൾകൂടി എക്സൈസ് അന്വേഷണ സംഘത്തിന്റെ പിടിയിലായി.തേങ്കുറിശ്ശി തോട്ടത്തിൽ വീട്ടിൽ എസ്. അനൂപിനെയാണ് (31)…

പെട്രോൾ പമ്പ് പരാതികൾ ; അപേക്ഷിക്കാം 20 വരെ

പാലക്കാട്: ജില്ലയിലെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയുടെ അളവിൽ കൃത്രിമത്വം , പമ്പുകളിലെ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള യോഗം 23-ന് നടക്കും. പെട്രോ പ്രോഡക്ട്‌സ് ഗ്രീവൻസ് റിഡ്രസൽ…

നാട്ടുകൽ – ഭീമനാട് റോഡിന് മൂന്നു കോടി

മണ്ണാർക്കാട്: പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്കാശ്വാസമായി വികസന പദ്ധതി . ഇതിന്റെ ഭാഗമായി  നാട്ടുകൽ - ഭീമനാട് റോഡ് വികസനത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു . എൻ. ഷംസുദ്ദീൻ എം.എൽ.എ. ആണ് ഇക്കാര്യം അറിയിച്ചത് . പൊതുമരാമത്ത്‌ വകുപ്പിന്റെ…

സബ് ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ച സംഭവം: ഈറോഡിൽ പരിശോധന കർശനമാക്കി

ഈറോഡ്: കന്യാകുമാരിയിലെ കളിയിക്കവിളയിൽ എ എസ്.ഐ. വിൽസൺ വെടിയേറ്റുമരിച്ച സംഭവത്തെത്തുടർന്ന്‌ തമിഴ്നാട് മുഴുവനും പോലീസ് പരിശോധന കർശനമാക്കി . ഇതിന്റെ ഭാഗമായി ഈറോഡ് ജില്ലയിലും ജില്ലാ പോലീസ് സൂപ്രണ്ട് ശക്തി ഗണേശന്റെ നിർദേശമനുസരിച്ച്‌ പരിശോധന…