Browsing Category

Kozhikode

സ്‌കൂൾ ഭക്ഷണത്തിൽ പൊടി കലർത്തിയ സംഭവത്തിൽ പോലീസിന്റെ വീഴ്ച; പി.ടി.എ. സമരത്തിലേക്ക്

വാണിമേൽ: ജില്ലയിലെ എം.യു.പി. സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പൊടി കലർത്തിയ സംഭവത്തിൽ പോലീസിന്റെ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് പി.ടി.എ. സമരത്തിനിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു . ഇതിന്റെ ആദ്യഘട്ടമായി സ്കൂൾ വിദ്യാർത്ഥികളിൽനിന്നും ഒപ്പുശേഖരണം…

വിദ്യാർഥിയെ തലകുത്തി നിർത്തിയെന്ന് ; പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയും പേരിൽ…

മാനന്തവാടി: ജില്ലയിൽ സ്കൂൾവരാന്തയിൽ ഓടിക്കളിച്ചതിന് വിദ്യാർഥിക്ക് കടുത്ത ശിക്ഷ നൽകി അദ്ധ്യാപകർ . വിദ്യാർഥിയെ അധ്യാപകൻ തലകുത്തിനിർത്തിയെന്ന പരാതിയിൽ മാനന്തവാടി അമൃതവിദ്യാലയം പ്രിൻസിപ്പലിനും അധ്യാപകൻ സീതാറാമിനും നേരെ പോലീസ് കേസെടുത്തു.…

ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് സെലക്‌ഷൻ ട്രയൽസ് 2020 ; ഫെബ്രുവരി എട്ടിന്

കോഴിക്കോട്: ജില്ലയിൽ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള 2020 ലെ സെലക്‌ഷൻ ട്രയൽസ് ' ഖേലോ ഇന്ത്യ 'യുടെ സഹകരണത്തോടെ ഉഷ സ്‌കൂൾ കാമ്പസിൽ ഫെബ്രുവരി എട്ടിന് നടത്തും. 2007, 2008, 2009 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക്…

എസ് കെ എസ് എസ് എഫ് സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന 'സൈക്കോണ്‍' സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍…

പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കും : മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി

കോഴിക്കോട്: ജില്ലയിൽ പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണ-പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോഴിക്കോട്ട് ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. പൗരത്വ നിയമഭേദഗതിയുടെ അപകടം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ ബോധവൽക്കരിക്കാൻ…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ല്‍ യു​വാ​വ് പോ​ലീ​സ്…

നാ​ദാ​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ല്‍ റി​മാ​ൻഡിലാ​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. ഇ​രി​ങ്ങ​ണ്ണൂ​ര്‍ ക​ച്ചേ​രി സ്വ​ദേ​ശി പ​റ​മ്പും​കാ​ട്ടു​മ്മ​ല്‍ റ​ജീ​ഷ് (32) നെ​യാ​ണ്…

സേവനാവകാശ നിയമം : നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി

കോഴിക്കോട് : സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ…

ഭാവി തൊഴില്‍ ലോകം : പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ് ; കരിയര്‍ സെമിനാര്‍ പേരാമ്പ്രയില്‍ 18 ന്

കോഴിക്കോട് : ഭാവി തൊഴില്‍ലോകം : പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ്'' എന്ന വിഷയത്തില്‍ പേരാമ്പ്ര സി.ഡി.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 18 ന് കരിയര്‍ സെമിനാര്‍ നടത്തും. രാവിലെ 11 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ തൊഴില്‍ - എക്സൈസ്…

10 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിൽ

കുന്ദമംഗലം: 10 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലത്ത് ഒരാൾ പിടിയിൽ. ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിലിനെ (56) ആണ് ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡും കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. കൊടുവള്ളി, കുന്ദമംഗലം, ആരാമ്പ്രം…

വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തിൽ പരാതികൾ പരിഹരിക്കാം ; അദാലത്ത് ഫെബ്രുവരി ഒമ്പതിന്

വടകര: ജില്ലയിൽ വടകര ഇലക്‌ട്രിക്കൽ സർക്കിളിന്റെ പരിധിയിൽവരുന്ന ഉപഭോക്താക്കളുടെ വൈദ്യുതിസംബന്ധമായ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ അവസരം . വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലയിലെ വൈദ്യുതി അദാലത്ത് ഫെബ്രുവരി ഒമ്പതിന് കോഴിക്കോട്ട്…

യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്

വടകര: ഒഞ്ചിയം സ്വദേശിനിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തലശ്ശേരി ജനറൽ ആശുപത്രി ഡോക്ടറുടെ പേരിൽ കേസെടുത്തു . തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒഞ്ചിയം സ്വദേശി കെ.എം.…

സൗജന്യ തൊഴിൽപരിശീലനം ; രജിസ്റ്റർ ചെയ്യാം

കോഴിക്കോട്: ജില്ലയിൽ കേരളസർക്കാർ തൊഴിൽ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കെയ്‌സും കേന്ദ്ര നൈപുണി വികസനമന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽപരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിങ്‌ പഠനത്തിന്റെ ഭാഗമായ ഹാൻഡ്‌…

ഭാരതത്തിന്റെ ബഹുസ്വരതയെ ആർ.എസ്.എസ്. ഇഷ്ടപ്പെടുന്നില്ല : എ.എ. റഹീം

പാറക്കടവ്: ഇന്ത്യയുടെ ബഹുസ്വരതയെ ആർ.എസ്.എസ്. ഇഷ്ടപ്പെടുന്നില്ലെന്ന് ഡിവൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ചെക്യാട് പി.വി. സന്തോഷ്‌ പത്തൊമ്പതാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചുനടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു…

കോഴിക്കോട് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 19-ന്

കോഴിക്കോട്: ജില്ലയിൽ പോളിയോ തുള്ളിമരുന്ന് വിതരണം 19-ന് . അഞ്ചുവയസ്സിൽ താഴെയുള്ള 2,28,768 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. പി.എച്ച്.സി.കളിലും അങ്കണവാടികളിലുമായി 2193 ബൂത്തുകൾ സജ്ജീകരിച്ചു. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല…

ഏഴു വയസ്സുകാരിക്ക് പീഡനം ; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ 72-കാരൻ പിടിയിൽ .ഏഴു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 72-കാരനാണ് അറസ്റ്റിലായത് . നടുവണ്ണൂർ കീരിക്കുനി ബാലൻ നായരെയാണ് ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെത്തുടർന്ന് പോക്സോ വകുപ്പ് പ്രകാരം…

പൗരത്വ പ്രതിഷേധം ; ബസ് ആക്രമണത്തിൽ അന്വേഷണം

വട്ടോളി: രണ്ട് സ്വകാര്യബസുകൾ രാത്രിയിൽ ആക്രമിച്ച് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലർച്ചെയാണ് ബസുകൾ തകർക്കപ്പെട്ടത്. പൗരത്വനിയമഭേദഗതിയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ സർവീസ് നടത്തിയ ബസുകളാണ് തകർത്തത് . ഒരു ഗ്രൂപ്പിന്റെ…

ഗ്യാസ് ഏജൻസിയിലെ സി.സി.ടി.വി – ഡിജിറ്റൽ വീഡിയോ റെക്കോഡറുമായി മുങ്ങൽ

വടകര: ജെ.ടി. റോഡിലെ ദീപ്തി ഗ്യാസ് ഏജൻസി ഓഫീസിന്റെ ഷട്ടർ തകർത്ത് മോഷണം .മോഷ്ടാക്കൾ സി.സി.ടി.വി. സംവിധാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) കവർന്നു. ഒപ്പം മുൻവശത്തുള്ള ക്യാമറ വളച്ചുവെച്ചിട്ടുമുണ്ട്.എന്നാൽ സ്ഥാപനത്തിൽനിന്ന് ഒന്നും…

പ്ലാസ്റ്റിക് നിരോധന സന്ദേശ യാത്ര നടത്തി

കോഴിക്കോട്: പ്ലാസ്റ്റിക്ക് പൂർണമായും ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നഗരത്തിലൂടെ പ്ലാസ്റ്റിക് നിരോധന സന്ദേശ യാത്ര നടത്തി. കോർപറേഷൻ മേയർ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ…

കൊയിലാണ്ടി – മുത്താമ്പി റോഡിൽ ഗതാഗതം നിരോധിക്കും

കോഴിക്കോട് :  കൊയിലാണ്ടി - മുത്താമ്പി - അഞ്ചാംപീടിക റോഡില്‍ കൊയിലാണ്ടി മുതല്‍ മുത്താമ്പി വരെയുളള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാതയിൽ ഗതാഗതം നിരോധിക്കും . കൊയിലാണ്ടിയില്‍ നിന്നും മുത്താമ്പി - അരിക്കുളം…

വീട്ടിൽനിന്ന് എട്ടുപവനും മൊബൈൽ ഫോണും ഇരുചക്രവാഹനവും മോഷ്ടിച്ചു

ഫറോക്ക്: വീട്ടിൽനിന്ന് എട്ടുപവന്റെ സ്വർണാഭരണവും നാല് മൊബൈൽ ഫോണും ഇരുചക്രവാഹനവും മോഷ്ടിച്ചതായി പരാതി. കരുവൻതിരുത്തി റോസ് മഹലിൽ ചാത്തങ്ങഴിത്തറ സിദ്ദീഖ് അലിയുടെ വീട്ടിലാണ് കവർച്ച നടന്നത് . തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം . വീടിന്റെ…

കേന്ദ്രസർക്കാർ പറയുന്നതെല്ലാം വിഴുങ്ങാനുള്ള ബാധ്യത സംസ്ഥാനങ്ങള്‍ക്കില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

എകരൂല്‍: കേന്ദ്രസര്‍ക്കാര്‍ പറയുന്നത് എല്ലാം അതേപടി വിഴുങ്ങാനുള്ള ബാധ്യത ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥപ്രകാരം സംസ്ഥാനങ്ങള്‍ക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി…

വി.കെ.സി. മമ്മദ്കോയ നവസംരംഭകർക്ക്‌ മാതൃകയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:  നവസംരംഭകർക്ക്‌ മാതൃകയാണ് വ്യവസായിയായ വി.കെ.സി. മമ്മദ്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ടൈ കേരളയുടെ ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം വി.കെ.സി. മമ്മദ്കോയക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം . 'വളരെ എളിയനിലയിൽനിന്ന്…

ബസുകൾ തകർത്ത സംഭവം; കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യം

വട്ടോളി:  ഹർത്താലിൽ സർവീസ് നടത്തിയതിന്റെ പേരിൽ ഒരു ബസ് ഗ്രൂപ്പിന്റെ ബസുകൾ തിരഞ്ഞു പിടിച്ച് തകർക്കുകയും ജീവനക്കാരനെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നു . കുറ്റവാളികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്…

ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം

കോഴിക്കോട് :  ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പുരുഷന്‍ കടലുണ്ടി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി…

ആൾമറയില്ലാത്ത കിണറ്റിൽവീണ് വിദ്യാർത്ഥിക്ക് പരുക്ക്

രാമനാട്ടുകര:  ആൾമറയില്ലാത്ത കിണറ്റിൽവീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരുക്കേറ്റു . ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ വാടകവീട്ടിൽ താമസിക്കുന്ന പുളിക്കൽ സ്വദേശി മധുവിന്റെ മകൻ അശ്വിൻ കാർത്തികിനാണ് (14) പരുക്കേറ്റത് . മുറ്റത്ത് പന്തുകളിക്കുന്നതിനിടെ…

സൗരോർജ വൈദ്യുതപദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം : മുഖ്യമന്ത്രി

കോഴിക്കോട്:  സൗരോർജ വൈദ്യുതപദ്ധതി പരമാവധി പ്രയോജനപ്പെടുത്തി എല്ലാവരും വൈദ്യുതി ഉത്‌പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കോഴിക്കോട് ജില്ലാപഞ്ചായത്ത് 43 വിദ്യാലയങ്ങളിലും ജില്ലാപഞ്ചായത്ത് ഓഫീസിലുമായി നടപ്പാക്കിയ…

പനിമരണം ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവിഭാഗം

പയ്യോളി:  കടുത്ത പനിമൂലം രണ്ടരവയസ്സുകാരി മരിച്ചതിനെ തുടർന്ന് ഇരിങ്ങൽ , മൂരാട് എന്നീ പ്രദേശങ്ങളിൽ ആരോഗ്യവിഭാഗം പ്രതിരോധ, ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തമാക്കി . നഗരസഭയിൽ കെൻസ ബീവിയെന്ന കുഞ്ഞ് മരിച്ച ആറാം വാർഡ് കൂടാതെ സമീപത്തെ 3, 4, 5 വാർഡുകളിലായി…

നിരോധിത പുകയില ഉത്പന്ന വിൽപ്പന ; യുവാക്കൾ പിടിയിൽ

കോഴിക്കോട്:  ആവശ്യക്കാർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചുകൊടുത്ത് വിൽപ്പന  നടത്തിവന്ന  യുവാക്കളെ കസബ പോലീസ് അറസ്റ്റ് ചെയ്തു . കിണാശ്ശേരി സ്വദേശികളായ മുഹമ്മദ്‌ സ്വാബിദ്, മുഹമ്മദ്‌ അനൂഫ് എന്നിവരാണ് പിടിയിലായത് . പ്രതികളുടെ പക്കൽ…

സംസ്ഥാന സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം…

കോഴിക്കോട് : സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയിലുള്‍പ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും…

പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണം

വടകര: ജില്ലയിൽ പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.യു. പുതുപ്പണം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനംചെയ്തു. കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ടി.കെ. കുഞ്ഞിക്കണ്ണൻ,…

കോഴിക്കോട് എച്ച് 1 എൻ 1 നിയന്ത്രണ വിധേയമെന്ന്

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി ആനയാംകുന്നിൽ റിപ്പോർട്ട് ചെയ്ത എച്ച് 1 എൻ 1 നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. പ്രതിരോധ നടപടിയുടെ ഭാഗമായി ആനയാംകുന്ന് ഹയർ…

ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കം തടയണം : കെ.പി.എസ്.ടി.എ

കോഴിക്കോട്: ജില്ലയിൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കണമെന്ന നിർദ്ദേശവുമായി കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത്കുമാർ .. ഉച്ചഭക്ഷണ പദ്ധതിയുടെ പേരിൽ പ്രധാനാധ്യാപകരെ ദ്രോഹിക്കുന്ന…

പേരാമ്പ്രയിൽ 430 ലിറ്റർ വാഷ് പിടികൂടി

പേരാമ്പ്ര: ജില്ലയിൽ എക്സൈസ് സംഘം നടത്തിയ സമഗ്ര പരിശോധനയിൽ കീഴരിയൂർ മൈക്രോവേവിന് സമീപത്തെ ഇടവഴിയിൽനിന്ന് 430 ലിറ്റർ വാഷ് പിടിച്ചെടുത്തു . പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

പലചരക്കുകടയിൽ നിന്ന് മോഷണം പോയത് അമ്പതിനായിരം

പുതുപ്പണം: പുത്തൻനടയിലെ നടക്കൽ ഹസ്സന്റെ പലചരക്കു കടയിൽ നിന്നും പണം നഷ്ടപ്പെട്ടു . അമ്പതിനായിരംരൂപയും സിഗരറ്റുകളും എമർജൻസിലാമ്പ് ഉൾപ്പെടെയുള്ളവയുമാണ് മോഷണം പോയത് . ഷട്ടർ മഴുകൊണ്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് സംശയിക്കുന്നു. കാരണം…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ; 16 മുതൽ കോഴിക്കോട്

കോഴിക്കോട്: ജില്ലയിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ അഞ്ചാംപതിപ്പ് ജനുവരി 16 മുതൽ 19 വരെ കോഴിക്കോട്ട് നടക്കും. ഫെസ്റ്റ് 16-ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാഥിതിയാവും.…

ആനയാംകുന്നില്‍ എച്ച്1എന്‍1 പനി നിയന്ത്രണ വിധേയം

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്.1എന്‍.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. ആനയാംകുന്ന് ഹയര്‍…

ജൈവപച്ചക്കറിക്കൃഷി കുടുംബശ്രീ തുടങ്ങി

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് പത്താം വാർഡിൽ കുടുബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം വാർഡ് മെമ്പർ ടി.വി. കുഞ്ഞിരാമൻ നിർവഹിച്ചു. ചേറ്റുകൊടിയിലെ കാര്യത്തുപറമ്പിൽ രണ്ടേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.…

പൗരത്വനിയമ ഭേദഗതി : കോഴിക്കോട് യു.ഡി.എഫ് സമ്മേളനം 18-ന്

കോഴിക്കോട്: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരേ ജില്ലാ യു.ഡി.എഫിന്റെ നേതൃത്വത്തിൽ 18-ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായ കപിൽ സിബൽ…

കോഴിക്കോട് സബ് രജിസ്ട്രാറിന്റെ സസ്പെൻഷൻ റദ്ദാക്കി

കോഴിക്കോട്: ജില്ലയിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുക്കം സബ് രജിസ്ട്രാർ കെ. ദേവിപ്രസാദിന്റെ സസ്പെൻഷൻ റദ്ദാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ജീവനക്കാരനെ സർവീസിൽ തിരിച്ചെടുക്കണമെന്ന്, രജിസ്‌ട്രേഷൻ ഐ.ജി.യുടെ…

വേതനം ലഭിക്കാത്തതിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർമസങ്കടത്തിൽ

കുറ്റ്യാടി: ജോലിയിൽ വേതനം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ധർമസങ്കടത്തിൽ. കുടിശ്ശികയായ വേതനം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല . വിഷയത്തിൽ അക്കൗണ്ടിൽ പണമെത്തിയോ എന്നറിയാൻ വേണ്ടി ദിവസേന ബാങ്കുകൾ…

സി.ഡിറ്റിന്റെ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

പയ്യോളി: ജില്ലയിൽ സി.ഡിറ്റിന്റെ കേന്ദ്രമായ ജി. സോൺ കംപ്യൂട്ടർ എജ്യുക്കേഷനിൽ വിവിധ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഡിപ്ലോമ, എക്കൗണ്ടിങ്‌, മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയ്ക്ക് വിദ്യാർത്ഥികൾക്ക്…

സബ് ട്രഷറി ഇടപാടുകളിൽ നിയന്ത്രണം

കൊയിലാണ്ടി: ജില്ലയിലെ കൊയിലാണ്ടി സബ്‌ ട്രഷറിയിടപാടുകളിൽ നിയന്ത്രണം . കെട്ടിടത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 13 മുതൽ ഏതാനും ദിവസം ട്രഷറി ഇടപാടുകളിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രഷറി ഓഫീസർ അറിയിച്ചു. അതെ സമയം…

ലൈഫ് ഭവനപദ്ധതി ; തിരുവള്ളൂരിൽ വീടുകളുടെ താക്കോൽ കൈമാറി

തിരുവള്ളൂർ: തിരുവള്ളൂരിലേ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽദാനം വള്ളുകണ്ടി രാധയ്ക്ക് നൽകി മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…

ദുരിതാശ്വാസ പ്രവർത്തനം ; നാദാപുരത്ത് ഏഴ് റോഡുകൾക്കായി 70 ലക്ഷം

നാദാപുരം: ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ ഏഴുറോഡുകളുടെ പുനരുദ്ധാരണത്തിനായി 70 ലക്ഷംരൂപ അനുവദിച്ചു. നാദാപുരം പുലത്തുമുക്ക് തൂണേരി അതിർത്തി റോഡ്, കേളോത്ത് റോഡ്,…

ഷവർമയുണ്ടാക്കാൻ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തിയത് 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്കായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ പിടിച്ചെടുത്തു . മംഗള-നിസാമുദ്ദീൻ എക്പ്രസ് തീവണ്ടിയിൽ 60 കിലോവീതം വരുന്ന 10 തെർമോക്കോൾ…

മുക്കത്ത് എച്ച് 1 എൻ 1 പടരുന്നു ; ഗര്‍ഭിണികള്‍ ഉള്‍പ്പടെ 67 പേര്‍ നിരീക്ഷണത്തില്‍

മുക്കം: എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ നാലു ഗർഭിണികൾ ഉൾപ്പെടെ 67 പേർക്ക് കൂടി പനി പകർന്നതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച നടത്തിയ മെഡിക്കൽ ക്യാമ്പിലാണ്…

പത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ജൂണിനകം കൈമാറും: മന്ത്രി ടി. പി രാമകൃഷ്ണന്‍

കോഴിക്കോട് :  എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലൈഫ്/ പി.എം.എ.വൈ വീട് പണി പൂര്‍ത്തിയാക്കാക്കിയ…

എച്ച് 1 എൻ 1 : നടപടി ഊർജിതമാക്കി ആരോഗ്യവകുപ്പ്

കാരശ്ശേരി:  കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മേഖലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി.  ആനയാംകുന്ന് സ്കൂളിലെ പനി ബാധിതരായ ചില വിദ്യാർഥികളിലും അധ്യാപകരിലുമാണ് എച്ച് 1 എൻ 1…

യുവതിയും മക്കളും കുളത്തിൽ മുങ്ങിമരിച്ച സംഭവം ; ഭർത്താവ് അറസ്റ്റിൽ

വളയം:  ചെക്യാട് ഉള്ളിപ്പാറയിലെ കുളത്തില്‍ യുവതിയും മക്കളും മുങ്ങിമരിച്ച സംഭവത്തില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു . നാദാപുരം ചാലപ്രത്തെ പഴയ കോവുമ്മല്‍ റിഷാദ് (31) ആണ് വളയം സി.ഐ. എ.വി. ജോണിന്റെ പിടിയിലായത് . കഴിഞ്ഞ തിങ്കളാഴ്ച രാവിലെ…

വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പം എ​ക്കാ​പ​റ​മ്പ് മ​ല​യ​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എംടിഎംഎ​യും ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിലായി.കൊ​ണ്ടോ​ട്ടി ഒ​ഴു​കൂ​ർ മ​ല​യ​ത്തോ​ട്ട​ത്തി​ൽ…