കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം
Kerala Kerala Mex Kerala mx Kozhikode
1 min read
27

കന്നുകാലികളെ പുറത്തിറക്കാൻ പേടിക്കണം; തെരുവ് നായയുടെ ആക്രമണത്തിൽ,ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം

April 10, 2024
0

  കോഴിക്കോട്: തെരുവുനായ ആക്രമണ ഭീഷണിയിലാണ് കോഴിക്കോട് അരിക്കുളം നിവാസികള്‍. നായകളുടെ കടിയേറ്റ് ആഴ്ച്ചകള്‍ക്കിടെ ആറ് പശുക്കള്‍ പേ പിടിച്ച് ചത്തു. ആശങ്ക തുടരുമ്പോഴും പഞ്ചായത്തിന്‍റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ രോഷത്തിലാണ് നാട്ടുകാര്‍. മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അരിക്കുളം പഞ്ചായത്തിലെ പൂതേരിപാറയില്‍ തെരുവ് നായകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല ചത്തത് ആറു പശുക്കള്‍. ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം. തെരുവ് നായ

Continue Reading
എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി
Kerala Kerala Mex Kerala mx Kozhikode Latest News Top News
1 min read
56

എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി

March 27, 2024
0

  കോഴിക്കോട്: മയക്കുമരുന്നു കേസിലെ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ

Continue Reading
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിൽ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
27

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിൽ വിതരണം ചെയ്തു

March 15, 2024
0

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 100 സ്റ്റെയ്ൻലസ് സ്റ്റീൽ കട്ടിലുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എന്നിവർ സംസാരിച്ചു.

Continue Reading
ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
38

ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി

March 6, 2024
0

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ മാർച്ച്‌ 4 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ്

Continue Reading
സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
33

സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

March 5, 2024
0

2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിലാണ് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർ നൗഫൽ മല്ലശ്ശേരി, കൗൺസിലർമാരായ

Continue Reading
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
49

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി

March 4, 2024
0

കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading
മഞ്ഞപുഴ- രാമൻ പുഴ പുനരുജ്ജീവനം : നീർച്ചാൽ മാപ്പിംഗിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
1 min read
27

മഞ്ഞപുഴ- രാമൻ പുഴ പുനരുജ്ജീവനം : നീർച്ചാൽ മാപ്പിംഗിന് തുടക്കമായി

March 2, 2024
0

ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപുഴ- രാമൻപുഴയിലേക്ക് ചേരുന്ന നീർചാലുകളെ കണ്ടെത്തി വീണ്ടെടുക്കുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്  പദ്ധതിയുടെ ഉദ്ഘാടനം കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. പനങ്ങാട് ഗ്രാമ  പഞ്ചായത്തിന് സമീപത്തെ ആലങ്ങോട്ട് മീത്തലെ വീട്ടിൽ  തോട് മാപ്പിംഗ് ചെയ്‌തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. മഞ്ഞപുഴ രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുഴ ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളിലെയും നീർചാലുകളെ കണ്ടെത്തി മാപ്പ് ചെയ്യുന്ന പ്രവർത്തനമാണ് ആരംഭിക്കുന്നത്. നീർച്ചാൽ

Continue Reading
പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
23

പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

February 29, 2024
0

പെരുവയല്‍ ഖാദി ഉൽപ്പാദന വിപണന കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. പി ടി എ റഹീം എം.എല്‍.എ അദ്ധ്യക്ഷനായി. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ എടക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൗജന്യമായി വിട്ടു നല്‍കിയ 87 സെന്‍റ് സ്ഥലത്താണ് ഖാദി

Continue Reading
ആതുര സേവനം ഗ്രാമങ്ങളിലേക്ക്… പേരാമ്പ്രയിൽ ” ഭിഷഗ്വര” പദ്ധതി
Kerala Kerala Mex Kerala mx Kozhikode
0 min read
21

ആതുര സേവനം ഗ്രാമങ്ങളിലേക്ക്… പേരാമ്പ്രയിൽ ” ഭിഷഗ്വര” പദ്ധതി

February 29, 2024
0

ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്.   ആതുര സേവനം ഗ്രാമങ്ങളിലേക്ക് എന്ന ലക്ഷ്യവുമായി ” ഭിഷഗ്വര” എന്ന പേരിലാണ് പഞ്ചായത്ത് പദ്ധതി  ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡോക്‌ടർമാരുടെ സേവനവും ആവശ്യമായ പ്രാഥമിക മരുന്നുകളും ലാബ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താതെ, പ്രാദേശിക തലത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ആഴ്ചയിൽ ഒരു ദിവസമായിരിക്കും

Continue Reading
2500 പേർക്ക് അവയവദാന സമ്മതപത്രം നൽകി
Kerala Kerala Mex Kerala mx Kozhikode
0 min read
30

2500 പേർക്ക് അവയവദാന സമ്മതപത്രം നൽകി

February 28, 2024
0

കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ 2500 പേരുടെ അവയവദാന സമ്മതപത്രം ഏൽപ്പിക്കലും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന് സർട്ടിഫിക്കറ്റ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അനിത ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം

Continue Reading