ഇടുക്കി ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത് ആയിരം പട്ടയങ്ങൾ
Idukki Kerala Kerala Mex Kerala mx
1 min read
13

ഇടുക്കി ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത് ആയിരം പട്ടയങ്ങൾ

February 23, 2024
0

പട്ടയമേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലയോര മേഖലയിൽ നിന്നുള്ള പട്ടയ അപേക്ഷകൾ സർക്കാർ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷക്കാലയളവിൽ ഒരുലക്ഷത്തി അൻപത്തിരണ്ടായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അർഹതയുള്ള എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി ചെറുതോണി ടൗൺഹാളിൽ

Continue Reading
ഇടുക്കി ജില്ലയില്‍ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
13

ഇടുക്കി ജില്ലയില്‍ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

February 23, 2024
0

ജില്ലയിലെ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം വെള്ളത്തൂവല്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു. ആദ്യ വില്പന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ജോണ്‍സന്‍ പഞ്ചായത്തംഗം എ.എന്‍ സജികുമാറിന് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങള്‍ സ്ഥിരമായി വിപണിയില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കിയോസ്‌ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട്

Continue Reading
ഇടുക്കി ജില്ലക്ക് അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ് ലഭ്യമാക്കി
Idukki Kerala Kerala Mex Kerala mx
1 min read
12

ഇടുക്കി ജില്ലക്ക് അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ് ലഭ്യമാക്കി

February 23, 2024
0

ഇടുക്കി ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ് ഉപയോഗിച്ച് ആദ്യമായി നിര്‍മിക്കുന്ന കുഴല്‍കിണറിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് വേണ്ടിയാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത്. സമയബന്ധിതമായി കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ആശുപത്രിയിലേക്ക് ഡയാലിസിസിന് ആവശ്യമായ ജലം ഉറപ്പാക്കും. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി ആലോചിക്കുമെന്നും

Continue Reading
പാറേമാവ് പാലിയേറ്റീവ് ആശുപത്രി മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
14

പാറേമാവ് പാലിയേറ്റീവ് ആശുപത്രി മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു

February 23, 2024
0

ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച പാലിയേറ്റീവ് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ അറിയപ്പെടുന്ന ആശുപത്രികളില്‍ ഒന്നായി മാറാന്‍ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കെട്ടിടം സ്ഥിതിചെയ്യുന്ന മൂന്നരയേക്കര്‍ സ്ഥലം ആശുപത്രിയുടെ വികസനത്തിന് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇടുക്കി പാക്കേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷം തുക വകയിരുത്തിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്നവര്‍ക്ക് കൂടുതല്‍

Continue Reading
കട്ടപ്പന നഗരസഭയില്‍ അമൃത് 2.0 പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
11

കട്ടപ്പന നഗരസഭയില്‍ അമൃത് 2.0 പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

February 23, 2024
0

ഇടുക്കി കട്ടപ്പന നഗരസഭയിലെ അമൃത് 2.0 പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമൃത് പദ്ധതിയും ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പിലാക്കുന്നത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി 36 കോടി രൂപ കൂടി അനുവദിച്ചതായും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. അമൃത്

Continue Reading
വനിതാ കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പായി
Idukki Kerala Kerala Mex Kerala mx
1 min read
22

വനിതാ കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പായി

February 21, 2024
0

സംസ്ഥാന വനിതാ കമ്മിഷന്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ ഇടുക്കി ജില്ലാതല അദാലത്തില്‍ 21 കേസുകള്‍ തീര്‍പ്പായി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 46 കേസുകളാണ് പരിഗണിച്ചത്. രണ്ട് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അവ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഒരു പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്കും ഒരു പരാതി സഖി വണ്‍സ്റ്റോപ്പ്

Continue Reading
ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ് നടത്തി
Idukki Kerala Kerala Mex Kerala mx
1 min read
13

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ് നടത്തി

February 21, 2024
0

സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ്ങില്‍ നാല് പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം എ സെയ്ഫുദ്ധീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ച പരാതികളില്‍ മൂന്നെണ്ണം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് തേടാനുമുള്ളതുകൊണ്ട് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ഒരു പരാതി തള്ളുകയും ചെയ്തു. പീരുമേട് തഹസില്‍ദാറുടെ കീഴിലുള്ള പല വില്ലേജുകളിലും ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലവിളംബമുണ്ടാകുന്നു, അന്യായമായ തടസ്സങ്ങള്‍

Continue Reading
നവീകരിച്ച സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
18

നവീകരിച്ച സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

February 21, 2024
0

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നവീകരിച്ച സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. കോളേജില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പള്‍ ജയന്‍ പി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം ലിസ്സി ദേവസ്യ, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി. എം. ജോണ്‍, കോളേജിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള

Continue Reading
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ” പടവ്2024 ” ന് അണക്കരയിൽ തുടക്കമായി
Idukki Kerala Kerala Mex Kerala mx
1 min read
16

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ” പടവ്2024 ” ന് അണക്കരയിൽ തുടക്കമായി

February 20, 2024
0

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്‌സ്‌പോ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ ഉത്പാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലക്‌ഷ്യം നേടുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കർഷകരുടെ

Continue Reading
ആലക്കോട് പാലപ്പിള്ളിയിലെ പാടംനികത്തലിന് സ്റ്റോപ്പ് മെമ്മോ
Idukki Kerala Kerala Mex Kerala mx
0 min read
16

ആലക്കോട് പാലപ്പിള്ളിയിലെ പാടംനികത്തലിന് സ്റ്റോപ്പ് മെമ്മോ

February 18, 2024
0

ആലക്കോട് : വില്ലേജിലെ പാലപ്പിള്ളിയിൽ പാടം മണ്ണിട്ട് നിർത്തിയതിനെതിരേ റവന്യൂ വകുപ്പ് നടപടിയെടുത്തു. സംഭവത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി. മാത്യു ചേംപ്ലാക്കലിന്റെ ഉടമസ്ഥതയിലുള്ള പാടം ബുധനാഴ്ചയാണ് നികത്തിയത്. അരയേക്കറിലേറെ പാടം നികത്തിയെന്നാണ് പരാതി ലഭിച്ചത്.ഇതേത്തുടർന്ന് തൊടുപുഴ തഹസീൽദാരുടെ നിർദേശപ്രകാരമാണ് വില്ലേജ് ഓഫീസർ നടപടിയെടുത്തത്. വില്ലേജ് ഓഫീസറിൽനിന്ന്‌ തഹസീൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് തഹസീൽദാർ പറഞ്ഞു. കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇടുക്കി സബ്

Continue Reading