Browsing Category

Kerala

കോട്ടയം സി.എം.എസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ സംഘർഷം

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ സംഘർഷം. ഫിസിക്സ് വിഭാഗത്തിലെ പഠനയാത്രയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്  കാമ്പസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ സംഘടിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.…

സിജു വിൽസൺ ചിത്രം വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം…

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് തസ്ലിമാ നസ്രീന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് എഴുത്തുകാരിയായ തസ്ലിമാ നസ്രീന്‍. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് തസ്ലിമാ നസ്രിന്‍ പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട്…

നടി കാര്‍ത്തികയുടെ മകന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു

മലയാളികളുടെ പ്രിയ നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായിരിക്കുകയാണ്.പൂജയാണ് വിഷ്ണുവിന്‍റെ വധു. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ഒന്നടങ്കം വൈറലായിരിക്കുകയാണ്. നടന്‍ വിനീതാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബും; നിയമസഭയിൽ പ്രമേയം പാസാക്കി

പഞ്ചാബ്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്. കേരളത്തിന് പിന്നാലെ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്ത് നിയമം നടപ്പിലാകില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തമാക്കി.…

മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലെ ബാർ സോങ് ഇന്ന് റിലീസ് ചെയ്യും

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ലെ ബാർ സോങ് ഇന്ന് വൈകിട്ട് റിലീസ് ചെയ്യും. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രം…

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല. ദൃശ്യങ്ങളുടെ പരിശോധന ഫലം വരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തളളി. ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി…

പള്‍സ് പോളിയോ ; ജില്ലാകലക്ടര്‍ 2,28768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കോഴിക്കോട് : ജനുവരി 19 ന് ദേശീയതലത്തില്‍ നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ…

‘ദര്‍ബാർ’ : ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൂപ്പര്‍ ഹിറ്റ് ചിത്രം പേട്ടയുടെ വമ്പൻ വിജയത്തിന് ശേഷം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റേതായി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ദര്‍ബാർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പൊങ്കലിനോടനുബന്ധിച്ച്‌ റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ…

പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിക്കും: മന്ത്രി എ.സി മൊയ്തീന്‍

കാക്കനാട്: പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിച്ച് വിവിധ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ…

പഴയ സാരിയുമായി വരൂ, പുതിയ സഞ്ചിയുമായി പോകാം – ‘ശുചിത്വ സംഗമം 2020’

വീട്ടില്‍ കൂട്ടിവെച്ചിരിക്കുന്ന പഴയ സാരികളോ പാന്‍റ്സോ ഉണ്ടെങ്കില്‍ അതുമായി നേരെ കനകക്കുന്നിലെ സൂര്യകാന്തി പ്രദര്‍ശന നഗരിയിലേക്ക് വന്നാല്‍ വിവിധതരം തുണി സഞ്ചികളുമായി മടങ്ങാം. കനകക്കുന്നില്‍ സൂര്യകാന്തിയില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന…

‘താത്വികമായ അവലോകനമാണ് വേണ്ടത്’ ; താമര വാടും ചൂല് വാരും

ഡൽഹി കെജ്‌രിവാൾ തൂത്തുവാരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഡൽഹിയിൽ ഇപ്പോൾ ഇല്ലെന്നും മോദി തരംഗം ഡൽഹിയിൽ അവസാനിച്ചുവെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 1998ലാണ് ഡൽഹി ഭരണത്തിൽ നിന്നും ബിജെപി…

‘ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തത്’; രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരള ഗവണ്‍മെന്റിനെതിരെ പത്രസമ്മേളനം വിളിച്ച വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ ഗവണ്‍മെന്റിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്നതില്‍…

സപ്ലൈകോ നെല്ല് സംഭരണം ജനുവരി 31 വരെ

കോഴിക്കോട് : സപ്ലൈകോ നെല്ല് സംഭരണം 2019-20 സീസണ്‍ രണ്ടാംവിള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനവരി 31 വരെ ഉണ്ടാകുമെന്ന് കോഴിക്കോട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് നേരിട്ട് രജിസ്ട്രേഷന്‍ നടത്താം. വെബ്സൈറ്റ് www.supplycopaddy.in.…

പ്രതിസന്ധികളില്‍ നിന്നും രക്ഷതേടി ഞായറാഴ്ച മദ്‌റസകളില്‍ പ്രാര്‍ത്ഥന

ചേളാരി: പൗരത്വഭേദഗതി നിയമം മൂലവും മറ്റും രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും അതുവഴി സമൂഹത്തിനുണ്ടാവുന്ന വിപത്തുകളില്‍ നിന്നും രക്ഷതേടി ഞായറാഴ്ച മദ്‌റസകളില്‍ പ്രാര്‍ത്ഥന നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരം…

സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്; പുതിയ സിനിമയുടെ ഷൂട്ടിംഗ് ജനുവരി 17 ന്…

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ…

‘തലൈവി’യിൽ എംജിആറായി തിളങ്ങാൻ ഗംഭീര മേക്കോവറിൽ അരവിന്ദ് സ്വാമി ; പുതിയ ലുക്ക് കണ്ട്…

സംവിധായകന്‍ എ.എല്‍ വിജയ്, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന തലൈവിയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ അരവിന്ദ് സാമി അവതരിപ്പിക്കുന്ന എംജി ആറിന്റെ ലുക്കാണ് അണിയറ പ്രവർത്തകർ പുറത്തു…

നോര്‍ക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് വാഗ്ദാന കത്ത് കൈമാറി

കോഴിക്കോട് : സൗദി അറേബ്യയിലെ അല്‍മോവാസാറ്റ് മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് തിരുവനന്ത പുരം നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റില്‍ 13 നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത…

തദ്ദേശ തെരെഞ്ഞെടുപ്പിൽ 2020 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടർ പട്ടിക തയ്യാറാക്കണം; വെൽഫെയർ…

തിരുവനന്തപുരം: 2020 ഒക്ടോബറിൽ നടക്കാൻ പോകുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് കരട് വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാനുള്ള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീതമാനം ദൂരൂഹമാണെന്നും ഇത് വഴി ലക്ഷക്കണക്കിന് വോട്ടർമാർക്ക്…

കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ കായിക വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു

കോഴിക്കോട് : തിരുവനന്തപുരം ജി. വി. രാജാ സ്പോര്‍ട്സ് സ്‌കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-2021 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്.സി എന്നീ ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷന്‍ നല്‍കുന്നതിന്…

ഭിന്നശേഷിക്കാര്‍ക്കുളള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും : ആരോഗ്യമന്ത്രി

വയനാട്: ഭിന്നശേഷിക്കാര്‍ക്കായുള്ള നൂതന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എസ്‌.കെ. എം. ജെ ജൂബിലി ഹാളില്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണവും ബോധവല്‍ക്കരണ ക്യാമ്പും ഉദ്ഘാടനം…

‘ടാറ്റ അൾട്രോസ് സുരക്ഷിതം’; സുരക്ഷയിൽ ഗ്ലോബൽ എൻസിഎപിയുടെ 5സ്റ്റാർ റേറ്റിംഗ്

സുരക്ഷയിൽ 5സ്റ്റാർ റേറ്റിങ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കാർ, ഹാച്ച് ബാക്ക് സെഗ്മെന്റിൽ ആദ്യത്തേത് മുംബൈ:: സുരക്ഷയിൽ ഗ്ലോബൽ എൻസിഎപി യുടെ 5സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ടാറ്റ അൾട്രോസ്. ആദ്യമായാണ് ഒരു ഇന്ത്യൻ നിർമ്മിത കാർ ഹാച്ച്…

പരോളില്‍ ഇറങ്ങി മുങ്ങിയ മുംബൈ സ്ഫോടന കേസ് പ്രതി ജലീല്‍ അന്‍സാരി പിടിയില്‍

മുംബൈ: രാജസ്ഥാനിലെ അജ്‌മേര്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങി മുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ജലീല്‍ അന്‍സാരി പിടിയില്‍. ബോംബ് ഡോക്ടര്‍ എന്നറിയപ്പെടുന്ന ഇയാൾ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് പിടിയിലായത്. മുംബൈ സ്‌ഫോടന കേസടക്കം…

കൗണ്‍സിലർ നിയമനം ; അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊച്ചി : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് പ്രതിമാസം ഹോണറേറിയമായി…

ആദിവാസി മേഖലയിൽ ‘ഗര്‍ഭകാല ഗോത്രമന്ദിരം’ ഒരുക്കി ആരോഗ്യ വകുപ്പ്

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ്…

കേരളത്തിന് പിന്നാലെ പഞ്ചാബും പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് നിയമ ഭേദഗതിക്കെതിരെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ പ്രമേയം പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച ഇപ്പോഴും…

പട്ടികവര്‍ഗ കുടുംബങ്ങളുടെ ക്ഷേമത്തിന് സമഗ്ര സര്‍വ്വേ

കൊച്ചി: സംസ്ഥാനത്തെ പട്ടികവര്‍ഗ കുടുംബങ്ങളുടെ സമഗ്ര സര്‍വ്വേ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നു. പട്ടികവര്‍ഗ കുടുംബങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനത്തിനാവശ്യമായ പദ്ധതികളുടെ രൂപീകരണത്തിനും അനുവദിക്കുന്ന ധനസഹായങ്ങള്‍…

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം

കൊച്ചി: മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന 'നീയും ഞാനും' എന്ന സീരിയലിന്റെ പ്രൊമോ ചാനല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ…

‘ബിഗ് ബ്രദർ’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായി എത്തിയ എറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ലേഡീസ് ആൻഡ് ജെന്റിൽമാനു ശേഷം മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന…

പെൺസുഹൃത്തിനെ കാണാനില്ല; യുവതിയുടെ പരാതി സ്വീകരിക്കാതെ പൊലീസ്

ബൈ സെക്ഷ്വലായ യുവതിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പൊലീസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളുമാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.  തന്റെ പങ്കാളിയായ തളിപ്പറമ്പ് സ്വദേശി അഞ്ജനയുടെ ജീവൻ അപകടത്തിലാണെന്നാണ്…

ഇന്തോ-മ്യാൻമാർ അതിര്‍ത്തിയില്‍ നിന്ന് 8.58 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി

ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇന്തോ-മ്യാൻമാർ അതിര്‍ത്തിയില്‍ ആസാം റൈഫിള്‍സ് നടത്തിയ പരിശോധനയില്‍ 8.58 കോടി രൂപ വിലമതിക്കുന്ന 4.29 കിലോ ഗ്രാം ലഹരി മരുന്നുകള്‍ പിടികൂടി. മണിപ്പൂരിലെ മൊറെ മേഖലയിലാണ് പരിശോധന നടന്നത്. മ്യാന്‍മറില്‍ നിന്ന്…

പെരിയാര്‍വാലി കനാലുകളിൽ ജലക്ഷാമം

കൊച്ചി: ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും ഭൂതത്താന്‍കെട്ട് ബാരേജിലേക്ക് ആവശ്യത്തിന് ജലമെത്താത്തതാണ് പെരിയാര്‍വാലി കനാലുകളിലെ ജലക്ഷാമത്തിന് കാരണമെന്ന് പെരിയാര്‍വാലി ജലസേചന പദ്ധതി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കനാലുകളില്‍ കൂടി ജനുവരി…

പിണറായിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മേലെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സിഎഎയ്ക്കെതിരെ കോടതിയെ…

ഭാവന നായികയാകുന്ന കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടുത്തം; ആളപായമില്ല

ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടുത്തം. ബജ്‌റംഗി 2 എന്ന സിനിമയുടെ സെറ്റിലാണ് തീപടർന്നത്. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത്…

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

കാക്കനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം. 2015 ലെ വോട്ടർ…

പൗരത്വ ഭേദഗതി: സമര രംഗത്തുള്ളവർക്ക് ബഹ്‌റൈൻ മേലാറ്റൂര്‍ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം

മ​നാ​മ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ക്ക് ബ​ഹ്റൈ​നി​ലെ മേ​ലാ​റ്റൂ​ര്‍ കൂ​ട്ടാ​യ്​​മ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു. മേ​ലാ​റ്റൂ​രി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കൂ​ടു​ത​ല്‍ പേ​രെ…

സംസ്ഥാന സര്‍ക്കാര്‍ കായിക വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

കൊച്ചി: തിരുവനന്തപുരം ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-21 അദ്ധ്യയന വര്‍ഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/വിച്ച്എസ്സി എന്നീ ക്ലാസുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്,…

റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത അരിയിൽ ജീവനുള്ള പുഴുക്കൾ

പറവൂർ: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത അരിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി . പുത്തൻവേലിക്കരയിലെ 171-ാം നമ്പർ കടയിൽ നിന്നും ഒറവൻതുരുത്തി ഒ.ജി. സുരേഷ് വാങ്ങിയ പച്ചരിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. കൂടാതെ ഏകദേശം നാല് മാസങ്ങൾക്ക്…

മാവേലിക്കര ഫെസ്റ്റ് 2020; ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ്, മാവേലിക്കര ഫെസ്റ്റ് 2020 "ചില്ലാട്ടം' എന്ന പരിപാടിയുടെ ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് റോയ് കോട്ടയം ഡിസ്ട്രിക്ട്…

കുണ്ടറയിൽ വീട്ടമ്മയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധിച്ചു; കൊലപാതകമെന്ന് സംശയം

കൊല്ലം: കുണ്ടറ നാന്തിരിക്കലില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധിച്ചു. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നാന്തിരിക്കല്‍ സ്വദേശിനി ഷീലയുടെ മൃതദേഹമാണ് പളളിസെമിത്തേരിയില്‍ നിന്ന് പുറത്തെടുത്തത്.…

മഹാപൗര സംഗമമൊരുക്കി ‘വി ദി പീപ്പിൾ ‘കൂട്ടായ്മ

പൗരത്വ ഭേദഗതി,പൗരത്വ രജിസ്റ്റർ നിയമങ്ങൾക്കെതിരെയും തുടർന്നുള്ള വിദ്യാർത്ഥി സമരങ്ങളിലെ അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധമുന്നയിച്ചുകൊണ്ട് സമൂഹത്തിലെ വിവിധ തലങ്ങളിലെ വ്യക്തിത്വങ്ങളെയും ജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് മഹാ പൗര…

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. കേസിൽ പുതിയ മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചു.ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക. അതിനിടെ പ്രതികളിലൊരാളായ പവൻ ഗുപ്ത വധശിക്ഷ…

ഐഎസ്എല്‍ ; ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും

മുംബൈ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം. 12 കളികളില്‍നിന്നും 22 പോയന്റുള്ള ബെംഗളുരു ഇത്തവണയും പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ്. ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക്…

പൗരത്വ നിയമത്തിൽ മനുഷ്യചങ്ങല ; തൊഴിലുറപ്പുകാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചെന്ന് പരാതി

കോതമംഗലം: രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരേ നെല്ലിക്കുഴിയിൽ ഗ്രാമപ്പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ മനുഷ്യ ചങ്ങലയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണപ്പെടുത്തി പങ്കെടുപ്പിച്ചതായി ബി.ജെ.പി. മേഖലാ കമ്മിറ്റി…

കേരളത്തിൽ ലൗ ജിഹാദില്ല, രണ്ട് വർഷത്തിനിടെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല; ലോക്നാഥ് ബെഹ്റ

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍…

തൃപ്പൂണിത്തുറയിൽ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ ഒരു ഹോട്ടലിൽ നിന്ന്‌ പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചു.  നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാർ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തത് എന്നാൽ…

ആന്ധ്രാപ്രദേശിൽ കോഴിയുടെ ആക്രമണത്തിൽ അമ്പത്തഞ്ചുകാരൻ കൊല്ലപ്പെട്ടു

അമരാവതി : ആന്ധ്രാപ്രദേശിൽ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 55 വയസ്സുകാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. നിയമ വിരുദ്ധമായി നടക്കുന്ന കോഴിപ്പോരിനിടെയാണ് കോഴി ഇയാളെ ആക്രമിച്ചത്. തുടയിലേറ്റ ഗുരുതരമായ…

‘എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ്ജിനെ പങ്കെടുപ്പിക്കില്ല’;…

ഈരാറ്റുപേട്ട നഗരസഭയും പി സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു. മുസ്‌ലിം…

വീഴ്ചയില്ലാതെ നിർവഹിച്ചു; സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി.ജി.പി

ശബരിമല സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ. തീർഥാടനകാലത്തെ സുരക്ഷ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ചയില്ലാതെ നിർവഹിച്ചെന്ന് ബെഹ്റ പഞ്ഞു. ദർശനവും കഴിഞ്ഞാണ് ഡി.ജി.പി. മടങ്ങിയത്. ദർശനത്തിന് ശേഷമാണ് സന്നിധാനത്തും,…

സ്‌കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിൽ  സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറു മാസത്തെ സ്‌കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്‌ട്രീഷ്യൻ, ഇൻഡസ്ട്രിയൽ വെൽഡിങ്, പ്രൊസസ് ഇൻസ്ട്രുമെന്റേഷൻ കോഴ്‌സുകളിലേക്ക്…