ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ര്‍​ഡ​ന്‍  പി​ടി​യി​ല്‍
Idukki Kerala Kerala Mex Kerala mx
1 min read
24

ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ര്‍​ഡ​ന്‍ പി​ടി​യി​ല്‍

January 31, 2024
0

തൊ​ടു​പു​ഴ: ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ര്‍​ഡ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ പ്രീ​മെ​ട്രി​ക് ട്രൈ​ബ​ല്‍ ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ഞ്ച് ആ​ണ്‍​കു​ട്ടികളെയാണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തിനിരയാക്കിയത്. സം​ഭ​വ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജീ​വി​നെ (40) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാ​ല​ങ്ങ​ളാ​യി ഇ​യാ​ള്‍ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.  കൗ​ണ്‍​സി​ലിം​ഗി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ള്‍ പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്.  കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്.

Continue Reading
വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx
1 min read
27

വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി റോഷി അഗസ്റ്റിന്‍

January 28, 2024
0

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി. കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥി ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 100 കഴിഞ്ഞപ്പോള്‍ 100 തൊഴില്‍ദിനങ്ങള്‍ കൂടി

Continue Reading
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം
Idukki Kerala Kerala Mex Kerala mx
1 min read
26

കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം

January 28, 2024
0

മലയോര മേഖലയിലെ യാത്രാപ്രയാസങ്ങള്‍ കണക്കിലെടുത്ത് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവനക്കാരുടെയും ബസുകളുടെയും കുറവുണ്ടെന്നും പലയിടത്തും സ്റ്റേ സര്‍വീസുകളാണ് വേണ്ടി വരുകയെന്നും ഉദ്യോഗസ്ഥര്‍ കളക്ടറെ അറിയിച്ചു. ജില്ലയിലെ ടൂറിസം മേഖലയില്‍ മൃഗസവാരി നടത്തുന്നവര്‍ക്ക് ലൈസന്‍സുണ്ടെന്നും മൃഗങ്ങള്‍ക്ക് ഫിറ്റ്നസുണ്ടെന്നും ബന്ധപ്പെട്ട

Continue Reading
ഭൂമി തരംമാറ്റ അദാലത്ത്; ഇടുക്കി ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
33

ഭൂമി തരംമാറ്റ അദാലത്ത്; ഇടുക്കി ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു

January 28, 2024
0

ഇടുക്കി ജില്ലാ ഭൂമി തരംമാറ്റം അദാലത്തില്‍ 375 ഭൂമി തരം മാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് സൗജന്യ തരം മാറ്റം നടത്തി ഉത്തരവ് നല്‍കിയത്. രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടര്‍

Continue Reading
ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

January 25, 2024
0

‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന സന്ദേശം ഉയര്‍ത്തി ജില്ലാതല പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 15 മുതല്‍ 23 വരെ ആചരിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നമുക്ക് ചുറ്റുപാടും കിടപ്പിലായിപ്പോയവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാദേശിക പരിചരണ കൂട്ടായ്മകളില്‍ എല്ലാവരും പങ്കാളികളാവണമെന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. ശാരിരീകവും മാനസികവും സാമൂഹികവുമായ നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികളെയും കുടുംബങ്ങളെയും കേള്‍ക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Continue Reading
കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്
Idukki Kerala Kerala Mex Kerala mx
1 min read
26

കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്

January 23, 2024
0

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച കെ വാക്ക് ഫാളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. ചെറുതോണി പുതിയ ബസ്സ്റ്റാന്റില്‍ നിന്നും വാഴത്തോപ്പ് ബാങ്ക് കവല വരെയാണ് കെ വാക്ക് നടത്തിയത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ച കോടിയുടെ ഭാഗമായാണ് പരിപാടി

Continue Reading
മൂന്നാർ ജനവാസ മേഖലയിൽ കാട്ടാന ശല്യം ; നാല് വഴിയോര കടകൾ തകർത്ത പടയപ്പ
Idukki Kerala Kerala Mex Kerala mx
0 min read
34

മൂന്നാർ ജനവാസ മേഖലയിൽ കാട്ടാന ശല്യം ; നാല് വഴിയോര കടകൾ തകർത്ത പടയപ്പ

January 23, 2024
0

വേനൽക്കാലമായതോടെ മൂന്നാർ മേഖലകളിൽ കാട്ടാനശല്യം കൂടുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിലിറങ്ങിയ പടയപ്പ 4 വഴിയോരക്കടകൾ തകർത്ത് സാധനങ്ങൾ തിന്നു നശിപ്പിച്ചു. മാട്ടുപ്പെട്ടി സ്വദേശികളായ ലക്ഷ്മണൻ, തോമസ്, ഗോവിന്ദൻ,പരമൻ എന്നിവരുടെ കടകളാണ് ഇന്നലെ രാവിലെ പടയപ്പ തകർത്തത്. കടകളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ പടയപ്പ തിന്നു. തോട്ടം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം പെരുകുന്നു. പെരിയവര, കന്നിമല, മാട്ടുപ്പെട്ടി എന്നീ മേഖലകളിലാണ് ശല്യം കൂടുതലുള്ളത്.

Continue Reading
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
26

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

January 23, 2024
0

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രസിദ്ധീകരിക്കപ്പെട്ട വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും നിയമാനുസൃതം കൈമാറുവാന്‍ എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍

Continue Reading
ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തി: മന്ത്രി റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx
1 min read
24

ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തി: മന്ത്രി റോഷി അഗസ്റ്റിന്‍

January 21, 2024
0

ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തകാലത്താണ് ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റിന് അനുമതി നല്‍കിയത്. ഒരു മെഡിക്കല്‍ കോളേജിലേക്ക് ഒറ്റയടിക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ

Continue Reading
അംബേദ്കര്‍, അയ്യങ്കാളി സ്മൃതി മണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

അംബേദ്കര്‍, അയ്യങ്കാളി സ്മൃതി മണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു

January 21, 2024
0

കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെയും നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശില്‍പിയുടെയും അയ്യങ്കാളിയുടെയും പ്രതിമകള്‍ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. സ്മൃതി മണ്ഡപ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളില്‍ ടൈല്‍ വിരിക്കുന്നതിനും മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനുമായി എംഎല്‍എ ഫണ്ടില്‍ നിന്ന്

Continue Reading