രേഖകളില്ലാതെ കാറിൽകടത്തിക്കൊണ്ടുവന്ന 17 ലക്ഷം രൂപ പിടികൂടി

തോല്പെട്ടി:  മതിയായ രേഖകളില്ലാതെ കർണാടകയിൽനിന്ന്‌ കാറിൽ കടത്തിക്കൊണ്ടുവന്ന 17 ലക്ഷം രൂപ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത് .

സംഭവവുമായി ബന്ധപ്പെട്ട് കർണാടക സുള്ള്യ സ്വദേശികളായ റിസ്വാൻ, അബ്ദുള്ള, കമ്പളക്കാട് സ്വദേശി സിനിത്ത് അഹമ്മദ് എന്നിവരുടെ പേരിൽ തിരുനെല്ലി പോലീസ് കേസെടുത്തു. മൂന്നു പേരെയും പിടികൂടിയ പണവും കോടതിയിൽ ഹാജരാക്കുമെന്ന് തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് പറഞ്ഞു. എക്സെസ് ഇൻസ്പെക്ടർമാരായ ടി. ഷറഫുദീൻ, കെ.ജെ. ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .

Leave A Reply