കഞ്ചാവ് വിൽപ്പന ; യുവാവ് അറസ്റ്റിൽ

കണിയാമ്പറ്റ:  കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി . പറളിക്കുന്ന് വാളശ്ശേരി ഫൈസൽ (21) ആണ് അറസ്റ്റിലായത് . കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഭാഗത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ ഇയാൾ പോലീസിന്റെ വലയിലാവുകയായിരുന്നു .

പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ ഫൈസൽ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിവരുന്നത് . കമ്പളക്കാട് എസ്.ഐ. വി.പി. ആൻറണി, സീനിയർ സിവിൽ പോലീസ് ഓഫീസർ വി.ആർ. ദിലീപ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply