വീട്ടുമുറ്റത്തെ കിണറ്റിൽവീണ പുള്ളിപ്പുലിയെ വനംവകുപ്പ് രക്ഷിച്ചു

വൈത്തിരി:  വീട്ടുമുറ്റത്തെ കിണറ്റിൽവീണ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തി . വൈത്തിരി വട്ടവയൽ ശോഭ നിവാസിൽ കെ. ഗോപിയുടെ വീട്ടിലെ ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പുള്ളിപ്പുലി വീണത് . വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ പുലിയെ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്  . ഉടൻ തന്നെ ഇവർ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചു . സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നാലുമണിക്കൂറോളം നീണ്ട  രക്ഷാപ്രവർത്തനത്തിലൊടുവിലാണ്  പുലിയെ കിണറ്റിൽനിന്ന് കരക്കുകയറ്റിയത് . വല ഉപയോഗിച്ച് കിണറ്റിൽനിന്ന് ഉയർത്തിയശേഷം ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയ മയക്കുവെടിവെച്ച് പുലിയെ  പുറത്തെടുക്കുകയായിരുന്നു  . മൂന്ന് വയസ്സ് പ്രായമുള്ള ആൺ പുള്ളിപ്പുലിയാണിതെന്നും നിരീക്ഷണത്തിനുശേഷം പുലിയെ വനത്തിൽ വിടുമെന്നും അധികൃതർ പറഞ്ഞു.

Leave A Reply