പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള തുടങ്ങി

വയനാട് : വൈവിധ്യമാര്‍ന്ന പുഷ്പങ്ങളും കാര്‍ഷികോത്പന്നങ്ങളാലും ദൃശ്യ വിരുന്ന് ഒരുക്കി അമ്പലവയല്‍ പുഷ്‌പോത്സവത്തിന് തുടക്കമായി. പുഷ്‌പോത്സവത്തിന്റെയും സ്റ്റാളുകളുടെയും ഉദ്ഘാടനം കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പത്തേക്കറോളം വരുന്ന ഗ്രൗണ്ടില്‍ വ്യത്യസ്ഥ ഇനങ്ങളിലുള്ള പുഷ്പങ്ങളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനായി പാര്‍ക്കും, ഫുഡ് കോര്‍ട്ടും വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനില തോമസ്, ദേവകി, കെ. മിനി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ടി.എസ് ദിലീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply