നിയന്ത്രണംവിട്ട കാർ തോട്ടിൽ വീണ് അപകടം

ഹരിപ്പാട്:  പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കാറോടിച്ചിരുന്ന ആൾ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. കാർത്തികപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലെ തോട്ടുകടവ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം .

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ചിങ്ങോലി സ്വദേശി ഷാജുവിന്റെ കാറാണ് അപകടത്തിൽപ്പെട്ടത് . വിവരമറിഞ്ഞ് ഹരിപ്പാട് അഗ്നിരക്ഷാ സേനാപ്രവർത്തകർ സ്ഥലത്തെത്തി . സീനിയർ ഫയർ ഓഫീസർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചാണ് കാർ കരയിലെത്തിച്ചത്.

Leave A Reply