അമ്പയര്‍ നടപടിയിൽ വിവാദം : ഡല്‍ഹി ടീം ഗ്രൗണ്ട് വിട്ടു ; മത്സരം തടസപ്പെട്ടു

മൊഹാലി: വെള്ളിയാഴ്ച നടന്ന ഡല്‍ഹി – പഞ്ചാബ് മത്സരത്തിൽ അമ്പയര്‍ നടപടിക്കെതിരെ പൊട്ടിത്തെറി . തനിക്കെതിരേ ഔട്ട് വിധിച്ച അമ്പയറെ ഇന്ത്യന്‍ ടീം അംഗം കൂടിയായ പഞ്ചാബ് താരം ശുഭ്മാന്‍ ഗില്‍ ആക്ഷേപിച്ചതിന് പിന്നാലെ അമ്പയര്‍ തീരുമാനം പിന്‍വലിച്ച നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

കളിക്കിടയിൽ അമ്പയര്‍ ഔട്ട് വിളിച്ചതില്‍ സംശയിച്ച് ഗില്‍ ക്രീസ് വിടാതെ മൈതാനത്തു തന്നെ നിലയുറപ്പിച്ചു. പിന്നാലെ തന്റെ ആദ്യമത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ പശ്ചിം പഥകിനടുത്തെത്തി ഗില്‍ അദ്ദേഹത്തെ അധിക്ഷേപിച്ചതായി ഡല്‍ഹി ക്യാപ്റ്റന്‍ നിതീഷ് റാണ ആരോപിച്ചു. തുടർന്ന് അമ്പയര്‍ ഗില്ലിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഗ്രൗണ്ട് വിട്ടതിനാൽ മത്സരം തടസപ്പെട്ടു. ശേഷം മാച്ച് റഫറി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം മത്സരം പുനരാരംഭിച്ചു.

Leave A Reply