കൊല്ലിവയൽ കോളനിയിൽ കുടിവെള്ളം കിട്ടാക്കനി

പനമരം:  അൽപ്പം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കൊല്ലിവയൽ നാലു സെന്റ് അംബേദ്കർ ആദിവാസി കോളനിയിലെ നിവാസികൾ . വെള്ളം എത്തിക്കുന്നതിനായി ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു . എന്നാൽ പൊട്ടിയ ടാപ്പ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.

കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മൃഗാശുപത്രി കവലയിലെ കൊല്ലിവയൽ ആദിവാസി കോളനിക്കാരാണ് കുടിവെള്ളത്തിനായി പരക്കംപായുന്നത് . 48 കുടുംബങ്ങളാണ് മേഖലയിൽ ഉള്ളത് . ഇവരുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയം ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളം മാത്രമാണ് . ഇതിനായി മൂന്ന് പൊതുടാപ്പുകൾ കോളനിയിൽ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ ഇവിടെ മദ്യപിച്ചെത്തുന്ന ചിലർ പൈപ്പ് പതിവായി പൊട്ടിക്കുകയാണെന്ന് കോളനിക്കാർ പറഞ്ഞു . ഇത് സംബന്ധിച്ച് കമ്പളക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടുവരേണ്ട അവസ്ഥയിലാണ് ഇവർ  .

Leave A Reply