പടിഞ്ഞാറത്തറയിൽ രണ്ടുപേരെ പേപ്പട്ടി കടിച്ചു

പടിഞ്ഞാറത്തറ: നായ്മൂലയിൽ രണ്ടുപേരെ പേപ്പട്ടി കടിച്ചു . പാലത്തും തലയ്ക്കൽ മോഹൻ ബാബു (62), ബേബി മാടമന (50) എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ടൗണിലേക്ക് പോവുകയായിരുന്ന മോഹൻ ബാബുവിനെ ഇടവഴിയിൽ വെച്ചാണ് പട്ടി ആക്രമിച്ചത് .

സംഭവ സമയം മോഹനനെ രക്ഷിക്കാനായി എത്തിയപ്പോഴാണ് ബേബിക്കും കടിയേറ്റത്. മോഹൻ ബാബുവിന്റെ ഇരുകൈകൾക്കും ഇടതു തോളിലും കടിയേറ്റു. ബേബിയുടെ കൈക്കാണ് കടിയേറ്റത്. തുടർന്ന് പരിക്കേറ്റ ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Leave A Reply