കർഷകരുടെ പ്രശ്നങ്ങൾ ; വയനാട് സമഗ്ര പാക്കേജിന് രൂപം നൽകും

കല്പറ്റ: വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾപരിഗണിച്ച് സമഗ്ര പാക്കേജ് രൂപവത്കരിക്കുമെന്ന് സന്നദ്ധസംഘടനയായ നിഴൽമന്ത്രിസഭയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പ്രതികരിച്ചു .അടുത്ത രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുന്ന പാക്കേജിൽ കർഷകരുടെ പ്രശ്‌നങ്ങൾ, ആദിവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ തുടങ്ങി ജില്ല അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്‌നങ്ങളും ചർച്ചചെയത് പാക്കേജ് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

കൂടാതെ പിണറായി സർക്കാരിന്റെ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ട് ചർച്ചചെയ്യാൻ ഫെബ്രുവരിയിൽ കല്പറ്റയിൽ സമ്മേളനം ചേരും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകും. താത്പര്യമുള്ളവർക്ക് 9447985796 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave A Reply