യുവാവ് ആത്മഹത്യചെയ്ത കേസ് ; നാലുപേർക്ക് തടവ്

സുൽത്താൻബത്തേരി: യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട അയൽവാസികളടക്കമുള്ള നാലുപേരെ കോടതി ശിക്ഷ വിധിച്ചു . മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയിൽ ബിജുമോൻ (42) ആത്മഹത്യചെയ്തതിനെ തുടർന്നാണ് അയൽവാസികളായ അരയഞ്ചേരി കാലായിൽ വീട്ടിലെ സഹോദരന്മാരായ രാജു (57), സണ്ണി (53), ബെന്നി (49), ഇവരുടെ സുഹൃത്ത് വാളവയൽ തുരുത്തിയിൽ തങ്കച്ചൻ (51) എന്നിരെയാണ് കോടതി ശിക്ഷിച്ചത്.

ഒന്നാംപ്രതിയായ രാജുവിന് ഒരുവർഷ തടവും മറ്റുള്ളവർക്ക് രണ്ടുമാസംവീതം തടവുമാണ് കല്പറ്റയിലെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ. വിനോദ്കുമാർ ശിക്ഷവിധിച്ചത്. 2016 ഏപ്രിൽ 20-നാണ് ബിജുമോനെ മാനന്തവാടിയിലെ സ്വകാര്യലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.  മീനങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത്

Leave A Reply