ഭക്ഷ്യസുരക്ഷാ പരിശോധന: കൽപ്പറ്റയിൽ 43,000 രൂപ പിഴയീടാക്കി

കല്പറ്റ: ആർദ്രം പീപ്പിൾ കാമ്പായിനിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജില്ലയിൽ 159 സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി .ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ച 36 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 21 സ്ഥാപനങ്ങളിൽനിന്ന് 43,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത് . വിവിധ സ്ഥാപനങ്ങളിൽ സാമ്പിളുകളും ശേഖരിച്ചു. ഫലം വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ പി.ജെ. വർഗീസ് അറിയിച്ചു.

Leave A Reply