യുവാവ് ആത്മഹത്യചെയ്ത കേസ് ; പ്രതികൾക്ക് തടവ്‌ശിഷ

സുൽത്താൻബത്തേരി:  യുവാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട അയൽവാസികളടക്കമുള്ള നാലുപേർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു . മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയിൽ ബിജുമോൻ (42) ആത്മഹത്യചെയ്ത കേസിലാണ് വിധി . അയൽവാസികളായ അരയഞ്ചേരി കാലായിൽ വീട്ടിലെ സഹോദരന്മാരായ രാജു (57), സണ്ണി (53), ബെന്നി (49), ഇവരുടെ സുഹൃത്ത് വാളവയൽ തുരുത്തിയിൽ തങ്കച്ചൻ (51) എന്നിവരെയാണ് കല്പറ്റയിലെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ. വിനോദ്കുമാർ ശിക്ഷിച്ചത് .

ഒന്നാംപ്രതിയായ രാജുവിന് ഒരുവർഷ തടവും മറ്റുള്ളവർക്ക് രണ്ടുമാസംവീതമാണ് തടവ് . 2016 ഏപ്രിൽ 20-നാണ് ബിജുമോനെ മാനന്തവാടിയിലെ സ്വകാര്യലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ മർദനമേറ്റതായും ഇതിലുള്ള വിഷമത്താലാണ് അത്മഹത്യചെയ്തതെന്നും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു .  മീനങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റുചെയ്തത്.

Leave A Reply