ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

മാനന്തവാടി:  ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ ബേഗൂർ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

ഡിസംബർ 26-ന് യുവതി രോഗലക്ഷണങ്ങളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തി . തുടർന്ന് സാമ്പിൾ ശേഖരിച്ച് മണിപ്പാൽ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. 31-ന് പരിശോധനാഫലം പുറത്തുവരികയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു . യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് കുരങ്ങിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ , ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ആശുപത്രികളിലും കുരങ്ങുപനിക്കെതിരേയുള്ള വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

Leave A Reply