അന്താരാഷ്ട്ര പുഷ്പമേളക്ക് അമ്പലവയലിൽ തുടക്കം

അമ്പലവയൽ:  ‘അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020’ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി . മേളയുടെ ഉദ്ഘാടനം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു നിർവഹിച്ചു .

പൂപ്പൊലിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബരജാഥയിൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള തൊഴിലാളികളും ഉദ്യോഗസ്ഥരും അണിനിരന്നു. നാളെമുതൽ വിവിധവിഷയങ്ങളിൽ സെമിനാറുകൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും . വ്യത്യസ്തയിനം പൂക്കളും പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദർശനവും പൂപ്പൊലി നഗരിയുടെ പ്രധാന ആകർഷകങ്ങളാണ്. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷയായി .

Leave A Reply