ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതിക്ക് നാലുമാസം തടവ്

മാനന്തവാടി:  കട പരിശോധിക്കാൻ എത്തിയ പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാരെ മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി നാലുമാസം തടവ് ശിക്ഷ വിധിച്ചു.

തരുവണ ചങ്ങരോത്ത് സലാമിനെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് ശിക്ഷിച്ചത്. 2013 ഒക്ടോബറിലായിരുന്നു സംഭവം. സലാമിന്റെ തരുവണയിലെ കടയിൽ പരിശോധനയ്ക്കെത്തിയപ്പോൾ പഞ്ചായത്ത് ആരോഗ്യവിഭാഗം ജീവനക്കാരെ മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വെള്ളമുണ്ട പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ വി.പി. അബ്ദുസത്താർ ഹാജരായി.

Leave A Reply