കിണറ്റിൽവീണ മധ്യവയസ്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

പനമരം:  കാല്‌ വഴുതി കിണറ്റിൽവീണ മധ്യവയസ്കന് അഗ്നിശമനസേന തുണയായി . നടവയൽ കണ്ണോത്ത് എബി (54) നാണു കിണറ്റിൽ വീണത് . തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം . പാടിക്കുന്ന് മാത്തൂർ ജോയിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ഇയാൾ കാല്‌ വഴുതി വീഴുകയായിരുന്നു . ജോയിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് എബി. രാവിലെ എബിയെ കാണാതെ വന്നതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറിൽ വീണനിലയിൽ  കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

കിണറിന് 35 അടിയോളം താഴ്ചയുണ്ട് . ചൊവ്വാഴ്ച രാവിലെ 10.30- നാണ് മാനന്തവാടിയിലെ അഗ്നിശമന സേനയെത്തി എബിയെ പുറത്തെടുത്തത്. പരുക്കേറ്റ ഇയാളെ പനമരം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. മാനന്തവാടി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .

Leave A Reply