ഹിന്ദുസംസ്‌കാരം ഉള്ളിടത്തോളം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് എ.പി. അബ്ദുള്ളക്കുട്ടി

മാനന്തവാടി:  ഇന്ത്യയിൽ ഹിന്ദുസംസ്‌കാരം നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. മാനന്തവാടിയിൽ സ്വാഭിമാനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമം അഭയാർഥികളെമാത്രം ബാധിക്കുന്നതാണ്. ഇന്ത്യൻ പൗരൻമാരെ ഒരുതരത്തിലും ഈ നിയമം ബാധിക്കില്ല. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന ആരും എവിടേക്കും പോകേണ്ടിവരില്ല. എന്നാൽ ഇവിടെ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണ് . രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചിലർ ശ്രമം നടത്തുന്നു . മുസ്‌ലിംസമുദായം ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നാൽ മുസ്‌ലിംസമുദായത്തെ മാറ്റിനിർത്തി കലാപം സംഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് രാഷ്ട്രീയദുരുദ്ദേശ്യമാണ് ഉള്ളതെന്നും എ.പി. അബ്ദുള്ളക്കുട്ടി വ്യക്തമാക്കി .

Leave A Reply