ചേകാടിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്ക്

പുല്പള്ളി:  ചേകാടിയിൽ അഞ്ചുപേർക്ക് പേപ്പട്ടിയുടെ ആക്രമണത്തിൽ പരുക്കേറ്റു .തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പാലളക്കാൻ പോയവരെയും ജോലിക്കായി പോയവരെയുമാണ് നായ കടിച്ച് പരുക്കേൽപ്പിച്ചത്.

ശാന്ത കട്ടക്കണ്ടി, മാതി ഐരാടി, മണി, ഗണേശൻ, നാരായണൻ എന്നിവർക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത് . വളർത്തുമൃഗങ്ങളെയും നായ കടിച്ചു പരുക്കേൽപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Leave A Reply