അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് ; പ്രവർത്തനങ്ങൾ വിലയിരുത്തി

കല്പറ്റ:  മൂന്ന് നിയമസഭാമണ്ഡലങ്ങളിലെയും വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലെ വോട്ടർപട്ടിക നിരീക്ഷകനായ തുറമുഖവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിലയിരുത്തി. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനും തിരുത്തലുകൾക്കും പൊതുജനങ്ങൾക്കിടയിൽ ആവശ്യമായ പ്രചാരണം നടത്താൻ രാഷ്ട്രീയപ്പാർട്ടികളുടെ സഹകരണം ആവശ്യമാണെന്ന് സെക്രട്ടറി അറിയിച്ചു . എല്ലാ ബൂത്തുകളിലും ബി.എൽ.എമാരെ നിയമിക്കണമെന്ന് അദ്ദേഹം രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളോട് അവശ്യപ്പെട്ടു.

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർ അപേക്ഷയോടൊപ്പം മൊബൈൽഫോൺ നമ്പറും അടുത്ത ബന്ധുക്കളുടെ തിരിച്ചറിയൽ കാർഡ് കോപ്പിയും നൽകണം. പേര് ചേർക്കുന്നതിനും നീക്കംചെയ്യുന്നതിനും തിരുത്തൽ വരുത്തുന്നതിനും ജനുവരി 15 വരെയാണ് സമയം.

Leave A Reply