കതിർ ചിത്രം ജഡയുടെ പോസ്റ്റർ പുറത്തിറങ്ങി

കതിർ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് കായിക ചിത്രമാണ് ജഡ. കുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം റോഷിനി ആണ് ചിത്രത്തിലെ നായിക. കിഷോറും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കതിർ ഒരു ഫുട്‌ബോൾ കളിക്കാരനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം ഡിസംബർ ആറിന് പ്രദർശനത്തിന് എത്തി.

വിഘ്‌നേശ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് സാം സി ആണ്.പരിയേരും പെരുമാൾ, ശത്രു എന്നീ ചിത്രങ്ങൾക്ക് ശേഷം കതിർ നായകനായി എത്തുന്ന പുതിയ ചിത്രമാണിത്. വിജയ് ചിത്രം ബിഗിലിലും കതിർ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

Leave A Reply