ബീച്ച് ഗെയിംസ്: ജില്ലാതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:  കേരളത്തിലെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണർവ് നൽകുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 13) നടക്കും. ശംഖുമുഖം ബീച്ചിൽ വൈകിട്ട് ആറിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതൽ ശംഖുമുഖത്ത് ബീച്ച് ക്ലീനിംഗും സംഘടിപ്പിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്യവട്ടം എൽ.എൻ.സി.പി.ഇ യിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന എയ്‌റോബിക്, വേൾഡ് ബോഡിബിൽഡിംഗ് വെള്ളി മെഡൽ ജേതാവ് ഷിനു ചൗഹയുടെ ബോഡിബിൽഡിംഗ് പ്രദർശനം എന്നിവ നടക്കും. നാളെ (ഡിസംബർ 14) ചിത്രരചനാമത്സരവും തിരുവാതിരകളി മത്സരവും നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം കിലെ ചെയർമാൻ വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായികയുവജനക്ഷേമ വകുപ്പും സ്‌പോർട്‌സ് ഡയറക്ടറേറ്റും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് ബീച്ച് ഗെയിംഗ് സംഘടിപ്പിക്കുന്നത്.

Leave A Reply