നീലേശ്വരത്ത് വീട്ടിൽ കവർച്ചാ ശ്രമം

നീലേശ്വരം: നീലേശ്വരത്ത് വീണ്ടും കവർച്ചാ ശ്രമം. കുഞ്ഞാലിൽകീലിന് സമീപത്തെ വിമുക്ത ഭടൻ കെ.വേലായുധന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

അർദ്ധ രാത്രി രണ്ടരയോടെ മോഷ്ടാവ് കിടപ്പുമുറിയുടെ ജനൽപ്പാളികൾ ഇളക്കി മാറ്റി ഇരുമ്പ് ഗ്രില്ല് മുറിക്കുമ്പോഴാണ് വീട്ടുകാർ ശബ്ദംകേട്ടുണർന്നത്. ലൈറ്റിട്ടപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Reply