ആയുർവേദ മരുന്നുകളുടെ മൾട്ടിലെവൽ വിപണനം നിരോധിക്കണമെന്ന്

കാസർകോട്: ജില്ലയിൽ ആയുർവേദ മരുന്നുകൾ മൾട്ടിലെവൽ വിപണന രീതിയിൽ വില്പന നടത്തുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കാസർകോട് സ്പീഡ് വേ ഇന്നിൽ നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ മനോജ് കാളൂർ, കെ.ആർ.രഞ്ജിത്ത്. കെ.പ്രേംരാജ, പി.സി.മനോജ് കുമാർ, ഡി.കെ.രാജാറാം, എ.എസ്.ശ്രീരാജ്, എ.ദീപ, പി.വി.ദീപ എന്നിവർ സംസാരിച്ചു.

Leave A Reply