ഭാര്യയുടെ ആവശ്യം സാധിച്ച് കൊടുത്ത് ഭര്‍ത്താവ്; സഹോദരിമാരെ താലി ചാര്‍ത്തി യുവാവ്; ഇത് അപൂർവ വിവാഹം

ഭോപ്പാല്‍: ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ഭര്‍ത്താക്കന്മാർ ചൊവിക്കൊള്ളണമെന്നില്ല. എന്നാൽ, ഭോപ്പാലിൽ യുവാവിന് ഭാര്യയുടെ ആവശ്യം തള്ളിക്കളയാനായില്ല. ഒടുവിൽ ഭാര്യയുടെ സാന്നിധ്യത്തിൽ ഭര്‍ത്താവ് അവരുടെ ആവശ്യം സാധിച്ചു കൊടുത്തു.

അങ്ങനെ ഭോപ്പാലിലെ ബിന്ദ് ജില്ല സാക്ഷ്യം വഹിച്ചത് അപൂര്‍വ വിവാഹത്തിനാണ്. ദിലീപ് എന്ന യുവാവ് സഹോദരിമാരെ ഒരുമിച്ച് താലി ചാര്‍ത്തി. വിനീത, രചന എന്നീ സഹോദരിമാരെയാണ് ഒരേസമയം യുവാവ് താലി ചാര്‍ത്തിയത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് വിനീതയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. തുടര്‍ന്ന് അസുഖ ബാധിതയായ തനിക്ക് കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ സഹോദരിയായ രചനയെ വിവാഹം കഴിക്കണമെന്നും ഭാര്യ ആവശ്യപ്പെടുകയായിരുന്നു.  ഭാര്യയുടെ സമ്മതത്തോടെയാണ് സഹോദരിയ്ക്കും വരണമാല്യം ചാര്‍ത്തിയതെന്ന് ദിലീപ് പറയുന്നു. വിവാഹ ചടങ്ങില്‍ ദിലീപ് രചനയ്ക്കും വിനീതയ്ക്കും മാലകള്‍ കൈമാറി.

Leave A Reply