മദ്യലഹരിയിൽ ആക്രമണം; പ്രതി പിടിയിൽ

 

കേണിച്ചിറ: മദ്യലഹരിയിൽ സഹോദരനെ അടിച്ചുകൊന്ന് ഒളിവിൽപ്പോയ പ്രതി പിടിയിൽ. കോളനിക്കടുത്ത് കാറ്റാടിക്കവലയിൽനിന്ന്‌ ഞായറാഴ്ച രാവിലെയാണ് കേശവനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് മദ്യലഹരിയിൽ എടലാട്ട് ആദിവാസി കോളനിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെ മുരുകൻ (30) കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരനായ രാജൻ അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂവരുംചേർന്ന് രാജന്റെ വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ മദ്യം വാങ്ങുന്നതിന് ചെലവായ തുകയെ സംബന്ധിച്ച് രാജനും മുരുകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നു.

രാജനും മുരുകനും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട കേശവൻ വിറകുതടികൊണ്ട് ആക്രമിക്കുകയായിരുന്നു.

Leave A Reply