ഹൈദരാബാദ് പോലീസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം എം മണി

ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംഎം മണി . നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും . വെടിവയ്പ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി .

‘ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും പ്രധാനമന്ത്രിയെ വരെ കൊല്ലും’- മന്ത്രി പറഞ്ഞു.

Leave A Reply