ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീ വച്ചു കൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ പരാതി നൽകിയതിനു പ്രതികൾ തീ കൊളുത്തികൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്ത​ണ​മെ​ന്ന് ആദ്യം ആ​വ​ശ്യ​പ്പെ​ട്ടിരുന്ന കു​ടും​ബം. മു​ഖ്യ​മ​ന്ത്രി എ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ലെ​ന്ന നിലപാടെടുത്തിരുന്നു. എന്നാൽ ലഖ്‌നൗ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതം നല്‍കി.

യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലഖ്‌നൗ കമ്മീഷണര്‍ മുകേഷ് മെഷ്‌റാം നൽകിയ ഉറപ്പിനെ തുടർന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതം നല്‍കിയത്. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് പ്രകാരം നിയമവും നടപടിക്രമവും പരിശോധിച്ച് സ്വയംരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പി.എം.എ.വൈ. പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply