ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ വിരുതൻ പിടിയിൽ

പാമ്പാടി: ജില്ലയിലെ പല ക്ഷേത്രങ്ങളിൽ നിന്നായി മോഷണം നടത്തിയിരുന്ന വാഴൂർ കാഞ്ഞിരപ്പാറ പെരുങ്കാവുങ്കൽ മുകേഷ് കുമാറിനെ(30) അറസ്റ്റ് ചെയ്തു. പങ്ങട മൂത്തേടത്ത് കാവ്, കോത്തല സൂര്യനാരായണപുരം എന്നീ ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ, പാന്പാടി പോലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മൂത്തേടത്ത് കാവിൽ നിന്ന് 37,800 രൂപയും എസ്.എൻ.പുരം അമ്പലത്തിൽ നിന്ന് 5,000 രൂപയും കൊള്ളയടിക്കപ്പെട്ടിരുന്നു . കവർച്ച നടത്തിയതിന് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

Leave A Reply