ചോലയിലെ പുതിയ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി

പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോജു ചിത്രം ചോല ഡിസംബർ ആറിന് കേരളത്തിൽ പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ നിമിഷ സജയന്‍ ആണ് നായിക. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷ സജയനു നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ചോല’.

കെ വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ആണ്. കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ചോല. അജിത് ആചാര്യ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബേസില്‍ ജോസഫ്, കുട്ടി രേവതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ ജോസഫ് ആണ്.

Leave A Reply