സായുധസേനാ പതാക ദിനം ആചരിച്ചു

കാക്കനാട്: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിസ്തുല സേവനം അനുഷ്ടിക്കുന്ന സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സായുധസേനാ പതാക ദിനം ആചരിച്ചു. ജില്ലാതല സായുധസേനാ പതാക ദിനം എം.എൽ.എ ടി. ജെ വിനോദ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് വേണ്ടി വീരചരമമടഞ്ഞ ധീരയോദ്ധാക്കളുടെ നിരാലംബരായ കുടുംബങ്ങളുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും പൂർവ്വ സൈനികരുടെയും പുനരധിവാസത്തിനായുള്ള ഈ വർഷത്തെ പതാകനിധി സമാഹരണത്തിനും ചടങ്ങിൽ തുടക്കമായി.

ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സൈനികക്ഷേമ ഓഫീസർ ഇൻചാർജ് സജീവൻ ടി.എ, ജില്ലാ സൈനികബോർഡ് വൈസ് പ്രസിഡന്റ് എം.ഒ ഡാനിയേൽ, എം.കെ ദിവാകരൻ, എസ്.കെ നായർ എന്നിവർ പ്രസംഗിച്ചു. വിമുക്ത ഭടന്മാർ, കുടുംബാംഗങ്ങൾ, എൻ.സി.സി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply