വീട്ടിലെ ഗ്യാസ് സിലിൻഡറിന് തീപിടിച്ചു; പരിഭ്രാന്തിയിൽ കുടുംബാംഗങ്ങൾ

തലയോലപ്പറമ്പ്: പാചകം ചെയ്യുന്ന സമയം സിലിൻഡറിന് തീപിടിച്ചത് കുടുംബാംഗങ്ങളെ ഭീതിയിലാഴ്ത്തി . പൊതി കലയത്തുംകുന്ന്‌ അമ്പാട്ടുമുറിയിൽ ജേക്കബിന്റെ വീട്ടിൽ ശനിയാഴ്ച ഒന്നരയോടെയാണ് സംഭവം.

ജേക്കബിന്റെ വീട്ടിൽ ബന്ധുക്കളെത്തിയ സമയത്താണ് അപകടം . ജേക്കബ് ഉൾപ്പെടെ എല്ലാവരും വീടിനുള്ളിലുണ്ടായിരുന്ന സമയത്തതാണ് തീപിടിച്ചത്. സിലിൻഡറിലെ റെഗുലേറ്ററും ട്യൂബും പൂർണമായി കത്തി നശിച്ചു. അതെ സമയം ആർക്കും പരിക്കില്ല. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ സിലിൻഡർ സമീപത്തെ തോട്ടിലേക്കെറിഞ്ഞെങ്കിലും തീയണഞ്ഞില്ല. കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സംഘമണ് തീയണച്ചത്.

Leave A Reply