ശൗചാലയത്തിൽ നിന്ന് പിച്ചള ടാപ്പുകൾ കള്ളൻ പൊക്കി ; പ്രാഥമിക കാര്യങ്ങൾക്കായി വലഞ്ഞ് രോഗികൾ

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ശൗചാലയത്തിൽ നിന്ന് നാല് പിച്ചള ടാപ്പുകൾ കവർന്നു . ശനിയാഴ്ച പുലർച്ചേയാണ് സംഭവം. ആറാംവാർഡിലെ സർജറി വിഭാഗത്തിലെ നാല് ബാത്ത്‌റൂമുകളിലായിരുന്നു മോഷണം നടന്നത് .

തുടർന്ന് സർജറി വാർഡിലെ അൻപതോളം വരുന്ന രോഗികളും ബന്ധുക്കളും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനാവാതെ അലഞ്ഞു . പിന്നീട് സംഭവമറിഞ്ഞെത്തിയ ആശുപത്രി അധികൃതർ പകരം പൈപ്പുകൾ പുനഃസ്ഥാപിച്ചതോടെയാണ് രോഗികൾക്ക് ആശ്വാസമായത്.മുന്തിയ ഇനം പിച്ചള ടാപ്പുകളായതിനാലാണ് കള്ളൻ ഇതിൽ നോട്ടമിട്ടത്. എന്നാൽ, കള്ളൻമാരെ പേടിച്ച് ആശുപത്രി അധികൃതർ ഇപ്പോൾ പകരം വെച്ചിരിക്കുന്നത് പ്ലാസ്റ്റിക് പൈപ്പുകളാണ്.

Leave A Reply