ബഹ്‌റൈൻ പീ​പ്​​ൾ​സ് ഫോ​റം കുട്ടികൾക്കായി ചി​ത്ര​ര​ച​നാ​മ​ത്സ​രം സംഘടിപ്പിച്ചു

മ​നാ​മ: പീ​പ്​​ൾ​സ് ഫോ​റം, ബഹ്‌റൈൻ ‘വ​ർ​ണ​ജാ​ല​കം 19 സീ​സ​ൺ-​മൂ​ന്ന്’​​ എന്ന പേരിൽ കുട്ടികൾക്കായി ചി​ത്ര​ര​ച​നാ​മ​ത്സ​രം സംഘടിപ്പിച്ചു. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ത്ര​ര​ച​നാ അ​ധ്യാ​പ​ക​ന്മാ​രാ​യ സ​തീ​ഷ് പോ​ൾ, ഹീ​രാ ജോ​സ​ഫ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗ്ലോ​ബ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം ഷ​മീ​ർ മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്​ എ ​വി​ഭാ​ഗ​ത്തി​ൽ അ​വ​നി എ​ബി ഒ​ന്നാം സ്ഥാ​ന​വും ഹ​രി സ​ന്തോ​ഷ് ര​ണ്ടാം സ്ഥാ​ന​വും ഗൗ​ത​വ് ന​ക്ഷ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഗ്രൂ​പ്​ ബി​യി​ൽ ഭ​വാ​നി വി​വേ​ക് ഒ​ന്നാം സ്ഥാ​ന​വും ദേ​വ്ന പ്ര​വീ​ൺ ര​ണ്ടാം സ്ഥാ​ന​വും തൃ​ദേ​വ് ക​രു​ൺ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ്​ സി​യി​ൽ ശി​ൽ​പ സ​ന്തോ​ഷ്‌ ഒ​ന്നാം സ്ഥാ​ന​ത്തി​നും പ​ദ്​​മ​പ്രി​യ പ്രി​യ​ദ​ർ​ശി​നി ര​ണ്ടാം സ്ഥാ​ന​ത്തി​നും ന​ന്ദ​ന മ​നോ​ജ് മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

പീ​പ്​​ൾ​സ്‌ ഫോ​റം പ്ര​സി​ഡ​ൻ​റ്​​ ആ​സാ​ദ് ജെ.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് സെ​ക്ര​ട്ട​റി വി.​വി. ബി​ജു​കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​​ ജ​യ​ശീ​ൽ ന​ന്ദി​യും പറഞ്ഞു.

 

Leave A Reply